യതി (മഞ്ഞുമനുഷ്യൻ)


ബൽരാജ് കൊയിലാണ്ടി

സാമൂഹ്യപാഠം ക്ലാസുകളിൽ ഹിമാലയത്തിന്റെ പ്രത്യേകതകൾ പഠിക്കുമ്പോൾ പരാമർശിക്കുന്ന യതിയുടെ ശാസ്ത്രീയ പശ്ചാത്തലം വായിക്കാം

യതി അഥവാ ഭീമാകാരൻ മഞ്ഞുമനുഷ്യൻ എന്നത് ടിബറ്റൻ ബുദ്ധിസ്റ്റ് നാടോടിക്കഥയിലെ അമാനുഷികകഥാപാത്രം (hobgoblin) ആണ്. ഭീമാകാരനാണ്, ഭീമൻ കാൽപ്പാദങ്ങളാണ്, ആദിമമനുഷ്യന്റെ അറ്റുപോയ കണ്ണിയാണ്... എന്നിങ്ങനെ യതിയെപ്പറ്റിയുള്ള കഥകൾ ഹിമാലയംവിട്ടിറങ്ങി ഇങ്ങ് നമ്മളുടെ ചെവികളിലുമെത്താറുണ്ട്. നേപ്പാളിൽ എവറസ്റ്റിനോടടുത്ത് സ്ഥിതിചെയ്യുന്ന പൊക്കോറൊ എന്ന സ്ഥലത്തെ എവറസ്റ്റ് മ്യൂസിയത്തിലെ ഗവേഷകർ ഈ കെട്ടുകഥകളൊക്കെ തള്ളിക്കളയുന്നു. തെളിവുകളും അവർ നിരത്തുന്നു.

എന്താണ് ‘യതി’
യതി എന്നത് ഷേർപ്പ ഭാഷയിലെ വാക്കാണ്. ഹിമാലയൻ ഗ്രാമങ്ങളിലെ കഠിനവും പ്രതികൂലവുമായ കാലാവസ്ഥയോടിണങ്ങി ജീവിക്കുന്ന ജനവിഭാഗമാണ് ഷേർപ്പകൾ. 1951-ൽ മോൺലങ് ഗ്ലേസിയറിനു സമീപം കാണപ്പെട്ട ഭീമൻ കാലടിപ്പാടുകളുടെ ഫോട്ടോ എറിക് പിറ്റ്സൺ എന്ന പർവതാരോഹകൻ പുറത്തുവിട്ടപ്പോഴാണ് യതി ലോകമൊട്ടുക്കും ചർച്ചാവിഷയമാകുന്നത്.

എവറസ്റ്റ് മ്യൂസിയത്തിലെ ഗവേഷകർ പറയുന്നത്
യതി എന്ന് ചിത്രീകരിക്കപ്പടുന്നത് രണ്ടു സ്പീഷീസ് കരടികളാണ്. ഒന്നു ഹിമാലയൻ ചെമ്പൻകരടി (Prujnosus അഥവാ Lagomyyarius). രണ്ടാമത്തേത് ടിബറ്റൻ ചെമ്പൻകരടി (Ursus aretos isabellinus). ഇവ പിൻകാലുകളിൽ എഴുന്നേറ്റ് നടക്കുമ്പോൾ വിദൂരക്കാഴ്ചയിൽ ഒരു ഭീമൻ മഞ്ഞുമനുഷ്യന്റെ പ്രതീതിയുളവാക്കുന്നു. അതുപോലെ ഇവയുടെ കാൽപ്പാടുകളിലുണ്ടാകുന്ന ഊഷ്മാവ് വ്യതിയാനങ്ങളാൽ മഞ്ഞുരുകി ഒരു ഭീമൻ കാൽപ്പാടിന്റെ അടയാളങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പല പർവതാരോഹകരും സാക്ഷ്യപ്പെടുത്തിയ ഭീമൻ കാൽപ്പാടുകൾ ഇങ്ങനെയുള്ളതാണന്നും ഗവേഷകർ പറയുന്നു. കുമ്‌ജങ്ങിലെ (Khumjung) ഗോംബാസിലും നാംചെ ബസാറിലെയും (Namche bazar) ക്ഷേത്രങ്ങളിൽ യതിയുടേതെന്ന് വിശേഷിപ്പിച്ച് സൂക്ഷിക്കപ്പെട്ട തോലും നഖങ്ങളും ഈ ജീവികളുടേതാണെന്നും ഗവേഷകർ പറയുന്നു.

പ്രാദേശിക ലാമമാരുടെ ഇതിഹാസകഥാപാത്രമായതുകൊണ്ട് ക്ഷേത്രങ്ങളിൽ സൂക്ഷിച്ച യതിയുടെ തോലിനെപ്പറ്റി ശാസ്ത്രീയഗവേഷണം ആവശ്യമില്ലെന്നായിരുന്നു ആദ്യ എവറസ്റ്റ്‌ ആരോഹകനായ എഡ്മണ്ട് ഹിലാരിയുടെ നിലപാട്. യതി എന്ന ചെമ്പൻകരടി ഹിമാലയത്തിലെ ഏറ്റവും കരുത്തനായ ജീവിയാണെന്നും വളരെ അപൂർവമായിമാത്രമേ ഇവ ഹിമാലയസാനുക്കളിൽ മേയുന്ന കന്നുകാലികളെയും മനുഷ്യരെയും ആക്രമിക്കാറുള്ളൂവെന്നും ഹിമാലയഗവേഷകരും പറയുന്നു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..