അറബിയിൽനിന്ന് ‘സയൻസ് ’


മൃദുൽ എം. മഹേഷ്

അറബി ഭാഷയിൽനിന്ന് ധാരാളം പദങ്ങൾ ശാസ്ത്രമേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതാണ് കെമിസ്ട്രി, ആൽജിബ്ര എന്നിവ. ഒൻപതാം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് ബിൻ മൂസ അൽ ഖവാരിസ്മി രചിച്ച ‘ഹിസാബുൽ ജബർ വൽ മുഖാബല’ എന്ന കൃതിയിൽനിന്നാണ് ഗണിതശാസ്ത്ര ഉപശാഖയായ ആൽജിബ്രയ്ക്ക് ആ പേര് ലഭിച്ചത്. അതേസമയം രസതന്ത്രം എന്നർഥംവരുന്ന അറബി വാക്കായ അൽ-കിമിയയിൽനിന്നാണ് കെമിസ്ട്രി എന്ന പേർ വന്നത്.

ബെൻസീൻ
ആറ് കാർബൺ തന്മാത്രകൾ ചേർന്ന് രൂപംകൊള്ളുന്ന ബെൻസീൻ സംയുക്തത്തിന് ഇന്നത്തെ രൂപം ലഭിച്ചതിന് പിന്നിൽ ഒരു സ്വപ്നക്കഥയുണ്ട്. 1865-ൽ ഇതിന്റെ രൂപം ജർമൻ രസതന്ത്രജ്ഞനായ അഗസ്റ്റ കെക്കുലെ അവതരിപ്പിച്ചത് അദ്ദേഹം സ്വപ്നം കണ്ട സ്വന്തം വാൽ വിഴുങ്ങുന്ന ഒരു പാമ്പിൽനിന്നാണ്. അദ്ദേഹം അവതരിപ്പിച്ചതിനാൽ ബെൻസീൻ റിങ്ങിനെ കെക്കുലേ സ്ട്രക്ച്ചർ എന്നും വിളിക്കുന്നു.

ഫെലുദ
ടാറ്റ ഗ്രൂപ്പിന്റെ സഹകരണത്തോടെ CSIR-IGIBൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിന് പേര് ലഭിച്ചത് സത്യജിത് റേ സൃഷ്ടിച്ച കുറ്റാന്വേഷകനായ പ്രദോശ് ചന്ദ്ര മിത്രയുടെ ഫെലൂദ എന്ന പേരിൽനിന്നാണ്. FNCAS9 Editor Linked Uniform Detection Assay എന്നതിന്റെ പൂർണരൂപം കൂടിയാണ് ഫെലൂദ.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..