The story of idioms


ലിബിൻ കെ. കുര്യൻ

ആംഗലേയഭാഷ മനോഹരവും വൈവിധ്യവുമായ ഒട്ടേറെ ശൈലികൾകൊണ്ട് സമ്പുഷ്ടമാണ്. അത്തരം ശൈലികൾക്ക് പിന്നിൽ രസകരമായ ചില കഥകളുണ്ട്‌. അവയെക്കുറിച്ചാണ് ഈ കുറിപ്പ്.
1. bite the bullet
decide to do something difficult or unpleasant that one has been putting off or hesitating over
E.g.: I made up my mind I had to bite the bullet and take a couple of Mathematics classes even though I knew they were hard.
Rudyard Kipling എഴുതി 1891-ൽ പ്രസിദ്ധീകരിച്ച ‘The Light that Failed’ എന്ന നോവലിലാണ് ഇത്തരമൊരു പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയതെന്ന്‌ കരുതുന്നു. അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ ചെയ്യുമ്പോൾ രോഗിക്ക് അതികഠിനമായ വേദന അനുഭവപ്പെടും. ആ വേദനയെ നേരിടാനുള്ള ഒരുമാർഗമായി പല്ലുകൾക്കിടയിൽ ബുള്ളറ്റ് കടിച്ചുപിടിച്ചിരുന്ന സമ്പ്രദായത്തിൽനിന്നാണ് ഈ പ്രയോഗം ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു.
2. bury the hatchet
end a quarrel or conflict and
become friendly
E.g.: After years of fighting over the ancestral property, her brothers finally buried the hatchet.
1600-കളിൽ വടക്കേ അമേരിക്കയിൽ ഈ പ്രയോഗം ഉദ്ഭ വിച്ചതായി കരുതുന്നു. പ്യൂരിറ്റന്മാരും തദ്ദേശീയരായ അമേരിക്കക്കാരും തമ്മിൽ സമാധാനചർച്ചകൾ നടത്തിയിരുന്നു. ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയ ശേഷം ഗോത്രത്തലവന്മാർ അവരുടെ കൈക്കോടാലികൾ, കത്തികൾ, പരന്ന വായ്ത്തലയുള്ള മഴു എന്നിവ അടക്കംചെയ്തിരുന്നു.
എല്ലാത്തരം ആയുധങ്ങളും ഇങ്ങനെ അപ്രാപ്യമാക്കി. കലഹം
അവസാനിപ്പിച്ച് സൗഹാർദാന്തരീക്ഷം സംജാതമാക്കുന്ന
നടപടിയായി ഇത് കരുതിപ്പോന്നു.
3. take with a pinch of salt
to not completely believe something that you are told, because you think it is unlikely to be true
E.g.: You have to take everything she says with a pinch of salt because she tends to exagerate.
പുരാതന റോമാക്കാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തിന്റെ ചുവടുപിടിച്ചാണ് ഈ പ്രയോഗം നിലവിൽവന്നത് എന്നുകരുതപ്പെടുന്നു. ചെറിയ അളവിൽ ഉപ്പു കഴിച്ചാൽ ഭക്ഷണം കൂടുതൽ എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കുമെന്നതായിരുന്നു അവരുടെ ഇടയിൽ നിലവിലുണ്ടായിരുന്ന വിശ്വാസം. ഒരുതരി ഉപ്പുചേർക്കുന്നത് മാരകമായ വിഷബാധയിൽനിന്ന് രക്ഷിക്കുമെന്ന് റോമാക്കാർ വിശ്വസിച്ചിരുന്നു.

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..