വോട്ട് ഓൺ അക്കൗണ്ട് (Vote on account)


 പി. രവീന്ദ്രനാഥൻ

1 min read
Read later
Print
Share

കൂട്ടുകാർ കേട്ടിട്ടുള്ള പദമായിരിക്കും വോട്ട്‌ ഓൺ അക്കൗണ്ട്‌. എന്നാൽ, എന്താണതെന്ന്‌ കൃത്യമായി വിശദീകരിക്കാൻ പലർക്കും കഴിയില്ല.
പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നതിനുമുമ്പ് മുഴുവൻ ബജറ്റും വോട്ടിനിട്ടു പാസാക്കുന്നതിന് പാർലമെന്റിന് കഴിയില്ല എന്നറിയാമല്ലോ? എന്നാൽ, സർക്കാരിന്റെ നിയമബദ്ധമായ ചെലവുകൾക്ക് വേണ്ട പണം ഒരു നിശ്ചിതകാലത്തേക്ക് പിൻവലിക്കുന്നതിന് പാർലമെന്റ് നൽകുന്ന അനുമതിയാണ് വോട്ട് ഓൺ അക്കൗണ്ട്. സാധാരണയായി വോട്ട് ഓൺ അക്കൗണ്ട് പൂർണബജറ്റ് പാസാക്കിയെടുക്കുന്നതിനുവേണ്ട രണ്ടു മാസത്തേക്കാണ് അനുവദിക്കുന്നത്. എന്നാൽ, അത്‌ ഒരു കാരണവശാലും ആറുമാസത്തിൽ കൂടുതൽകാലത്തേക്ക് അനുവദിക്കാൻ പാടില്ല. അല്ലെങ്കിൽ കഴിയില്ല.

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..