1. 2024 ജനവരി 1 തിങ്കളാഴ്ചയാണ് 2024 മാർച്ച് 1 ഏത് ദിവസമാണ്
a) തിങ്കൾ b) വ്യാഴം c) ചൊവ്വ d) വെള്ളി
2. 10 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 4 വരുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്?
a)4444 b)9904 c)9994 d) 9004
3. 2023 ഏപ്രിൽ 15-ന് ആരംഭിക്കുന്ന കരകൗശലമേള മേയ് 5-ന് അവസാനിക്കും. എത്ര ദിവസമാണ് മേള ഉള്ളത്?
a)21 b)20 c)19 d) 22
4. 88 എന്ന സംഖ്യ റോമൻ അക്കത്തിൽ എഴുതിയാൽ
a) LVIII b) CVIII c) LXVIII d) LXXXVIII
5. LSS പരീക്ഷാകേന്ദ്രത്തിലെ പന്ത്രണ്ടാമത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ 95321 ആണ്. എങ്കിൽ ഒന്നാമത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ എത്ര?
a)95309 b)953011 c)953012 d) 95310
6. 1 നും 100 നും ഇടയിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകൾ എത്രയുണ്ട് ?
a) 10 b) 11 c) 12 d) 8
7. ഒരു ചതുരത്തിന്റെ നീളം 16 സെ.മീ ഉം വീതി 14 സെ.മീ ഉം ആണ്. അതേ ചുറ്റളവുള്ള സമചതുരത്തിന്റെ ഒരു വശത്തിന്റെ അളവ് എത്രയാണ്?
a) 16cm b) 15cm c) 18cm d) 20cm
8. ചിത്രത്തിൽ ആകെ എത്ര ചതുരങ്ങൾ ഉണ്ട്?
a) 10 b) 12
c) 18 d) 7
ഉത്തരങ്ങൾ
1. d. വെള്ളി
ജനുവരി 1 തിങ്കളാഴ്ചയാണെങ്കിൽ ജനുവരി 29-ഉം തിങ്കളാഴ്ചയാകും. ജനവരി 30 ചൊവ്വ, 31 ബുധൻ
ഫെബ്രുവരി 1 വ്യാഴം
2024 അധിവർഷമായതുകൊണ്ട് ഫിബ്രുവരിക്ക് 29 ദിവസങ്ങൾ ഉണ്ടല്ലോ. ഫെബ്രുവരി 29-ഉം വ്യാഴം. മാർച്ച് 1 വെള്ളി
2. c. 9994
10 കൊണ്ട് ഹരിച്ചാൽ ശിഷ്ടം വരാത്ത ഏറ്റവും വലിയ നാലക്കസംഖ്യ 9990 ആണ്. അതിനോട് 4 കൂട്ടിയാൽ 9994 ആണ് ഉത്തരം.
3. a) 21
ഏപ്രിൽ 15 മുതൽ 30 വരെ 16 ദിവസം
മേയ് 5 വരെ 5 ദിവസം
ആകെ 21 ദിവസം
4. d) LXXXVIII
5. d) 95310
12-ാമത്തെ കുട്ടിയുടെ നമ്പർ 95321 ആണല്ലോ. ഒന്നാമത്തെ കുട്ടിയുടെ നമ്പർ കാണാൻ 95321-ൽനിന്ന് 11 കുറച്ചാൽ മതി 95321- 11= 95310
6. b) 11
7. b) 15 സെ.മീ.
ചതുരത്തിന്റെ ചുറ്റളവ് = (16+14)x2
= 30x2=60 cm
സമചതുരത്തിന്റെ വശത്തിന്റെ അളവ് = 60 4=15 സെ.മീ.
8. c) 18
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..