ബ്ലെയ്‌സി പാസ്കൽ: സ്വയംനശിച്ച പ്രതിഭ


1 min read
Read later
Print
Share

വെറും പന്ത്രണ്ടുവയസ്സുമാത്രമുള്ളപ്പോൾ ഒരു ത്രികോണത്തിലെ മൂന്നു കോണുകളുടെ തുക 180o ആയിരിക്കുമെന്ന്‌ തെളിയിച്ച ബ്ലെയ്‌സി പാസ്കലാണ്‌ അന്ധവിശ്വാസങ്ങൾക്ക്‌ അടിപ്പെട്ട മറ്റൊരു പ്രതിഭാശാലി. സ്വയംനശിച്ച പ്രതിഭയെന്നാണ്‌ ചരിത്രകാരന്മാർ അദ്ദേഹത്തെ വിലയിരുത്തുന്നത്‌. വിശ്വാസങ്ങൾക്കിരയായി ദിവ്യശക്തിയിലും വെളിപാടുകളിലും മനസ്സർപ്പിച്ച്‌ ജീവിതം ഹോമിച്ചുകളയാതിരുന്നെങ്കിൽ ലോകത്തെ ഏറ്റവുംവലിയ ഗണിതശാസ്ത്രജ്ഞനാകുമായിരുന്നു പാസ്കൽ.
തന്റെ ഏറ്റവുംപ്രശസ്ത കൃതിയായ ‘എസ്സെ ഓൺ ക്രോണിക്സ്‌’ രചിക്കുമ്പോൾ പാസ്കലിന്‌ പതിനാറുവയസ്സായിരുന്നു. ഇക്കാലത്താണ്‌ അദ്ദേഹത്തിന്‌ ഉറക്കമില്ലായ്മ, ദഹനക്കേട്‌ എന്നീ രോഗങ്ങളും പിടിപെട്ടത്‌. രോഗങ്ങൾ ഏൽപ്പിച്ച പീഡനങ്ങളും അന്ധവിശ്വാസങ്ങളിൽ ആണ്ടുപോയ മനസ്സും അദ്ദേഹത്തെ മാനസികരോഗിയാക്കി.
അക്കാലത്ത്‌ മറ്റൊരുസംഭവമുണ്ടായി. പാസ്കൽ യാത്രചെയ്തുകൊണ്ടിരുന്ന കുതിരവണ്ടി ഒരുപാലത്തിൽനിന്ന്‌ തലകുത്തി താഴേക്കുമറിഞ്ഞു. പാസ്കൽ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ഗണിതശാസ്ത്രഗവേഷണം ഒരു പാപപ്രവൃത്തിയാണെന്നും അതിനു ദൈവംതന്ന ശിക്ഷയാണിതെന്നും അദ്ദേഹം വിശ്വസിച്ചു. പാസ്കലിന്റെ മനസ്സ്‌ ധ്യാനജപങ്ങളിൽ മുഴുകി. പാതിജന്മം പാഴാക്കിയ പ്രതിഭയെന്ന്‌ ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌ വെറുതേയല്ല.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..