വീട്ടിൽ മാത്രമല്ല, തൊഴിലിടങ്ങളിലും ഓഫീസുകളിലും വാഹനങ്ങളിലുമൊക്കെ അത്യന്താപേക്ഷിതമായ ഒന്നാണ് ഫസ്റ്റ് എയ്ഡ് ബോക്സ്. പെട്ടെന്ന് ഒരു മുറിവോ, അപകടമോ ഉണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് നമുക്ക് ചെയ്യാൻ കഴിയുന്ന ധാരാളം പ്രഥമശുശ്രൂഷകൾ ഉണ്ട്. അതിനായി ചില അവശ്യമരുന്നുകളും ഡ്രസിങ് സാധനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കുവാൻ കഴിയും. ഫസ്റ്റ് എയ്ഡിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സെപ്റ്റംബർമാസത്തെ രണ്ടാം ശനിയാഴ്ച എല്ലാവർഷവും ലോക ഫസ്റ്റ് എയ്ഡ് ദിനമായി ആചരിക്കുകയും ചെയ്യുന്നു.
നമുക്ക് ഒരു ബോക്സ് ഉണ്ടാക്കാം
വിപണിയിൽ കിട്ടുമെങ്കിലും നമുക്ക് പ്ലാസ്റ്റിക് ബോക്സുകൾ ഒഴിവാക്കാം. പകരം ചെരിപ്പുകടകളിൽനിന്ന് കിട്ടുന്ന ഷൂസിന്റെ ബോക്സ് ഉപയോഗിക്കാം. അത് വെള്ള പേപ്പർ ഒട്ടിച്ച്, ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ പുറത്ത് ബോർഡറും റെഡ് ക്രോസും നൽകി ആകർഷകമാക്കാം. കൂടാതെ, നോട്ട്ബുക്കിന്റെ കട്ടിയുള്ള പുറംചട്ട ഉപയോഗിച്ച് അതിനുള്ളിൽത്തന്നെ മരുന്നുകൾ വേർതിരിച്ചുവെക്കാനുള്ള പ്രത്യേകം അറകളുണ്ടാക്കാം. ഇനി അതിനുള്ളിൽവേണ്ട കാര്യങ്ങളിലേക്ക് വരാം.
ഡ്രസിങ് സാധനങ്ങൾ
ഡെറ്റോൾ/സ്പിരിറ്റ് -1 Bottle
കോട്ടൺ (Cotton Wool)-1 Packet
പേപ്പർ/തുണി പ്ലാസ്റ്റർ (Plaster)-1 Packet
ഗോസ് (Gauze)-1 Packet
ബാൻഡ്-എയ്ഡ് (Band-Aid)-5 Numbers
ആന്റിസെപ്റ്റിക് ഓയിന്മെന്റ് (മുറിവിനും പൊള്ളലിനും)-1
വേദനയ്ക്ക്
വേദനസംഹാരി ഓയിന്മെന്റ് (Analgesic Ointment)-1 strip
വേദനസംഹാരി സ്‌പ്രേ-1 Bottle
ക്രേപ്പ് ബാൻഡേജ് (Crepe bandage)-1 Packet
പാരസെറ്റമോൾ ഗുളിക (Paracetamol)-1 strip
പാരസെറ്റമോൾ സിറപ്പ് (കുട്ടികൾക്ക്)-1 Bottle
മറ്റുമരുന്നുകൾ/
ഉപകരണങ്ങൾ
ഡിജിറ്റൽ തെർമോമീറ്റർ -1 Number
ഒ.ആർ.എസ്. പൊടി-3 Packet
അന്റാസിഡ് ഗുളിക-1 strip
കലാമിൻ ലോഷൻ-1 small bottle
ഗ്ലൗസ്-2 set
സോപ്പ്-1 Number
ചെറിയ കത്രിക-1 Number
ഇത്രയുമായാൽ ഒരു ചെറിയ ഫസ്റ്റ് എയ്ഡ് ബോക്സ് റെഡി. ഓർക്കുക, ഇത് പൂർണമായുള്ള ചികിത്സയ്ക്കുവേണ്ട മരുന്നുകൾ അല്ല. എന്തെങ്കിലും അപകടമുണ്ടായാൽ പെട്ടെന്ന് ഉപയോഗിക്കാൻവേണ്ടി മാത്രമാണ്. അതിനുശേഷം ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.
ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രൊഫസർ, സെന്റർ ഫോർ സയൻസ് ഇൻ
സൊസൈറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..