അഗ്നിശമന ഉപകരണം കാണാനുള്ളതല്ല; ഉപയോഗിക്കാനുള്ളതാണ്


1 min read
Read later
Print
Share

.

അഗ്നിശമന ഉപകരണം (Fire Extinguisher) പലയിടങ്ങളിലും തൂക്കിയിട്ടിരിക്കുന്നത് കൂട്ടുകാർ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു തീപ്പിടിത്തം ഉണ്ടാകുന്ന ഘട്ടത്തിൽ എത്രപേർക്ക് അതെടുത്ത് ഉപയോഗിക്കാൻ കഴിയും?.
പ്രധാനമായും മൂന്നുതരം അഗ്നിശമന ഉപകരണങ്ങളാണുള്ളത്. പൗഡർ, കാർബൺ ഡയോക്സൈഡ്, ജലം എന്നിവ ഉപയോഗിക്കുന്നവ. ഇവയിലെല്ലാമുള്ള വസ്തുക്കൾ വ്യത്യസ്തമാണെങ്കിലും ഉപയോഗിക്കുന്നത് ഒരുപോലെയാണ്.

നാല് ഘട്ടങ്ങൾ
അഗ്നിശമന ഉപകരണം നാല് ഘട്ടങ്ങളായാണ് ഉപയോഗിക്കുന്നത്.
വലിക്കുക (Pull)
ലക്ഷ്യംവെക്കുക (Aim)
ഞെക്കുക (Squeeze)
അണയ്ക്കുക (Sweep)

കുട്ടികൾക്കുപോലും വളരെ അനായാസമായി ഇത്‌ ഉപയോഗിക്കുവാൻ കഴിയും. അഗ്നിശമന ഉപകരണത്തിലെ സേഫ്റ്റി പിൻ ഊരുന്ന പ്രക്രിയയാണ് ‘Pull’ എന്നതുകൊണ്ട് അർഥമാക്കുന്നത്. അത് ഊരിമാറ്റിയാൽ മാത്രമേ ഉപകരണം പ്രവൃത്തിക്കുകയുള്ളൂ. രണ്ടാമതായി നോസിൽ (Nozzle) ലക്ഷ്യംവെക്കുകയാണ് ചെയ്യേണ്ടത് (Aim). അടുത്തതായി അതിലെ ബട്ടൺ ഞെക്കുന്നതിനെയാണ് ‘Squeeze’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവസാനമായി തീ പടർന്ന സ്ഥലങ്ങൾ മുഴുവൻ അത് പ്രയോഗിച്ചുകൊണ്ട് (Sweep) തീ പൂർണമായും അണയ്ക്കുകയാണ് ചെയ്യേണ്ടത്.
പൗഡർ അഗ്നിശമന ഉപകരണത്തിൽ പ്രധാനമായും മോണോ അമോണിയം ഫോസ്‌ഫേറ്റ് (Mono ammonium phosphate) എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്. അതിനെ മർദം പ്രയോഗിച്ച് പുറത്തേക്ക് പ്രവഹിക്കാൻ സഹായിക്കുന്നത് നൈട്രജനും. വൈദ്യുതിയുമായി ബന്ധപ്പെട്ട തീപ്പിടിത്തങ്ങളിൽ ജലം ഉപയോഗിക്കുന്ന ഉപകരണങ്ങൾ പാടില്ല. കാരണം ജലം ഒരു ചാലകമായി പ്രവർത്തിക്കുമെന്ന് നമുക്കറിയാമല്ലോ. കൂടാതെ, കാർബൺ ഡയോക്സൈഡ് ചേർന്ന ഉപകരണം ഉപയോഗിക്കുമ്പോൾ ആ മുറിയിൽനിന്ന് ഉടൻ പുറത്തിറങ്ങാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ശ്വസിക്കുന്നതുമൂലം നമ്മൾ അബോധാവസ്ഥയിൽ ആയേക്കാം.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..