സൈക്ളോൺ (CYCLONE) ടൈഫൂൺ (TYPHOON), ഹരിക്കെയ്ൻ (HURRICANE) എന്നിങ്ങനെ ചുഴലിക്കാറ്റുകൾ അറിയപ്പെടാറുണ്ട്. ഓസ്ട്രേലിയൻ തീരത്തുണ്ടാകുന്ന ചുഴലിക്കാറ്റുകൾ ‘വില്ലി-വില്ലീസ്’ (Willy-willies) എന്നാണ് അറിയപ്പെടുന്നത്. ഹരിക്കെയ്‌നും, ടൈഫൂണും പൊതുവെ തീവ്രതകൂടിയ ചുഴലിക്കാറ്റുകളാണ്.
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ യു.എന്നിന്റെ എക്കോസോക് എന്ന വിഭാഗത്തിന്റെ ഏഷ്യ-പസഫിക് ചാപ്റ്ററുമായി ചേർന്നാണ് പേരുകൾ നൽകുന്നത്. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിമ്മൂന്നുരാജ്യങ്ങൾ ചേർന്നാണ് ഇവിടെയുണ്ടാവുന്ന ചുഴലിക്കാറ്റുകൾക്ക് പേരുനൽകുന്നത്. ഈ പതിമ്മൂന്നുരാജ്യങ്ങൾ ചേർന്ന് പതിമ്മൂന്നുപേരുകൾവീതം നിർദേശിക്കുകയും അത്തരം 169 പേരുകളടങ്ങിയ ഒരു പട്ടിക തയ്യാറാക്കുകയുംചെയ്യുന്നു. ആ പട്ടികയിൽനിന്നാണ് ചുഴലിക്കാറ്റുകളുടെ പേരുകൾ ക്രമമായിനൽകു
ന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..