ഈ പ്രതിസന്ധിഘട്ടത്തിലാണ് ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ പോൾ സി. ഫിഷർ പ്രതിവിധിയുമായെത്തിയത്. അദ്ദേഹം പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് വികസിപ്പിച്ച ‘ഫിഷർ പേന’ ഒരേസമയം ബഹിരാകാശത്തും വെള്ളത്തിനടിയിലും ഉപയോഗിക്കാൻ കഴിയുമായിരുന്നു. മാത്രമല്ല മൈനസ് 35 ഡിഗ്രി സെൽഷ്യസിനും 120 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള ഊഷ്മാവിലും ഉപയോഗിക്കാൻ കഴിയും. നാസ ആ പേന അംഗീകരിക്കുകയും അവരുടെ ബഹിരാകാശയാത്രയിൽ അത് ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിൽ ‘തിക്സോട്രോപിക്’ മഷിയാണ് ഉപയോഗിച്ചത്. ആ മഷിയുടെ പ്രത്യേകത അത് മർദംകൊടുക്കുമ്പോൾമാത്രം ദ്രാവകമാവും എന്നതാണ്. അല്ലാത്തസമയങ്ങളിൽ ജെൽപോലെ കട്ടിയുള്ള പദാർഥമായി അവശേഷിക്കുകയാണ് ചെയ്യുന്നത്. റീഫില്ലുകളുടെ പിന്നിൽ നൈട്രജൻ നിറയ്ക്കുകയും നമ്മൾ എഴുതാനായി പേപ്പറിൽ ബോൾപോയന്റ് അമർത്തുമ്പോൾ നൈട്രജന്റെ മർദം കൂടുകയും ചെയ്യുന്നു. അത് തിക്സോട്രോപിക് മഷിയിലും മർദംചെലുത്തും.
അതിന്റെ ഫലമായി മഷി ദ്രാവകമായിമാറും. പിന്നെ നിബ്ബിലൂടെ പുറത്തേക്കൊഴുകും. ആ മഷിക്കുപിന്നിൽ നൈട്രജൻ വാതകം നിറയ്ക്കുന്നതിനാൽ മഷിയുടെ മുകളിൽ എപ്പോഴും മർദം പ്രയോഗിക്കാൻ സാധിക്കുകയും ചെയ്യും. അതിനാൽ മലർന്നുകിടന്നുകൊണ്ടും പേന തലതിരിച്ചു പിടിച്ചുകൊണ്ടും എഴുതാൻ സാധിക്കും. 1966-ൽ പോൾ ഫിഷർ ഈ പേനയുടെ പേറ്റന്റ് സ്വന്തമാക്കുകയും 1967-ൽ നാസയുടെ അപ്പോളോ-7 മിഷനിൽ ആദ്യമായി ഫിഷർ പേനകൾ ഉപയോഗിക്കുകയും ചെയ്തു.
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..