‘ബട്ടർഫ്ളൈ’ എഫക്ട്‌


1 min read
Read later
Print
Share

ചെറിയ ഒരു സംഭവം ചിലപ്പോൾ വലിയ സംഭവങ്ങൾക്ക്‌ കാരണമാകും

‘ബട്ടർഫ്ളൈ എഫക്ട്’ എന്ന് കേട്ടിട്ടുണ്ടോ. 1960-കളിൽ അമേരിക്കയിൽ കാലാവസ്ഥാശാസ്ത്രജ്ഞനും ഗണിതവിദഗ്ധനുമായിരുന്ന എഡ്വേർഡ്
ലോറൻസാണ് ആദ്യമായി ‘ബട്ടർഫ്ളൈ എഫക്ട്’ എന്ന പ്രയോഗം നടത്തിയത്.

ലോകയുദ്ധത്തിന്റെ ചിറകടികൾ
ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച കാരണങ്ങൾ പലതുണ്ടെങ്കിലും അതിലേക്ക് നയിച്ച ഒരു സംഭവം ഇതായിരുന്നോ എന്ന് നിങ്ങൾക്ക് അത്ഭുതം തോന്നാം. 1914 ജൂൺ 28 ന് ഓസ്ട്രിയൻ ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെതിരെ ബോസ്‌നിയൻ തലസ്ഥാനമായ സാരാജെവോയിൽ വച്ച് ഗ്രനേഡ് ആക്രമണമുണ്ടായി.
എന്നാൽ ഗ്രനേഡ് പതിച്ചത് അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിനായിരുന്നു. അദ്ദേഹവും പത്നിയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ അദ്ദേഹം ടൗൺ ഹാളിൽ പോയി തിരികെ വരുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വഴി തെറ്റി അക്രമികൾക്ക് മുന്നിൽ പെടുകയും അവർ വെടിയുതിർത്തത്തിന്റെ ഫലമായി ആർച് ഡ്യൂക്കും പത്‌നിയും തത്ക്ഷണം മരിക്കുകയും ചെയ്തു.
ഈ സംഭവമാണ് ഒന്നാം ലോകയുദ്ധത്തിനും തുടർന്ന് ഏതാണ്ട് ഇരുപതു ദശലക്ഷത്തിൽപ്പരം ആളുകളുടെ മരണത്തിനും കാരണമായത്. അന്ന് ഓസ്ട്രിയൻ ഡ്യൂക്കിന് വഴി തെറ്റിയില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കാർ അക്രമികളുടെ മുന്നിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹം കൊല്ലപ്പെടുമായിരുന്നില്ല. അദ്ദേഹം കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഒന്നാം ലോകയുദ്ധംതന്നെ ഉണ്ടാകുമായിരുന്നില്ല.
അപ്പോൾ എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഡ്യൂക്കിന് വഴിതെറ്റിയ ആ സംഭവമായിരുന്നില്ലേ? അത്രയും ചെറിയ ഒരു സംഭവം എന്തൊക്കെ വലിയ ദുരന്തങ്ങൾക്കാണ് വഴിതെളിച്ചത്.
ഇതിനെ നമുക്ക് ബട്ടർഫ്ളൈ എഫക്ട്‌ എന്നു വിശേഷിപ്പിക്കാം. അതായത്, വലിയൊരു സംഭവത്തിന്റെ തുടക്കം ചെറിയൊരു സംഭവത്തിൽനിന്നുമായിരുന്നു എന്ന
താണ് ആ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രതിപ്രവർത്തനം
‘ഏതൊരു പ്രവർത്തനത്തിനും തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകാം’ എന്നാണ് ഐസക് ന്യൂട്ടന്റെ മൂന്നാംചലനനിയമം പറയുന്നത്. ഇതിന്റെ എതിർവാദമാണ് ബട്ടർഫ്ലൈ ഇഫക്ടിൽ പറയുന്നത്. ഒരു ചെറിയ പ്രവർത്തനത്തിന് തുല്യമായല്ല പകരം അതിന്റെ എത്രയോ ഇരട്ടിയായ പ്രതിപ്രവർത്തനം ഉണ്ടാകാം എന്ന്. അതിനാൽ ബട്ടർഫ്ളൈ ഇഫക്ട് ഒരർഥത്തിൽ ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെവരെ ചോദ്യംചയ്യുന്ന
പ്രതിഭാസമാണ്.

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..