മദ്യം വരുത്തും വിന


ഡോ. അബേഷ് രഘുവരൻ

2 min read
Read later
Print
Share

മദ്യം എന്താണെന്നും എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നതെന്നും കൂട്ടുകാർ അറിഞ്ഞിരിക്കണം. അതുവഴി അവയെ ജീവിതത്തിൽനിന്ന് പൂർണമായും ഒഴിവാക്കാനും കഴിയണം

ഫെർമെന്റേഷൻ (Fermentation)

എന്ന പ്രക്രിയവഴിയാണ് മദ്യമുണ്ടാക്കുന്നത്. പഞ്ചസാരയിൽ യീസ്റ്റ് എന്ന ഫംഗസ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതാണ് ആൽക്കഹോൾ. മദ്യത്തെ രണ്ടായി തിരിക്കാം. ബിയർ, വൈൻ പോലെയുള്ള വീര്യംകുറഞ്ഞ മദ്യവും വിസ്കി, ബ്രാണ്ടി മുതലായ വീര്യംകൂടിയ മദ്യവും. 14 ശതമാനത്തിൽ കൂടുതൽ വീര്യംകൂടിയ മദ്യംവേണമെങ്കിൽ ‘ഡിസ്റ്റിലേഷൻ’ (Distillation) എന്ന പ്രക്രിയകൂടി ചെയ്യേണ്ടതുണ്ട്.
ലഹരിപിടിക്കുന്നതെങ്ങനെ?
തലച്ചോറിൽവെച്ചാണ് മദ്യം ലഹരിപിടിപ്പിക്കുന്നത്. അവിടെ മദ്യം ആദ്യം ബാധിക്കുന്നത് ന്യൂറോട്രാൻസ്മിറ്ററുകളായ ഗാമ -അമിനോ ബുട്ടിറിക് ആസിഡ് ‘ഗാബ’യെ{Gamma-aminobutyric acid (GABA)} ആണ്. ഇവ മെല്ലെ ന്യൂറോട്രാൻസ്മിറ്റർ ഗ്ലൂട്ടാമേറ്റായി മാറുന്നു. ഇതുകാരണം, ന്യൂറോണുകളുടെ സന്ദേശങ്ങൾ പ്രേഷണംചെയ്യാനുള്ള കഴിവ് കുറയുകയും മദ്യം കുടിക്കുന്നതിനനുസരിച്ച് മെല്ലെ പൂസാവുകയും ചെയ്യുന്നു.
തലച്ചോറിന്റെ മധ്യഭാഗത്തുള്ള മറ്റുചില ചെറിയതരം ന്യൂറോണുകളെക്കൂടി മദ്യം ഉത്തേജിപ്പിക്കുന്നുണ്ട്.

എല്ലാംനശിപ്പിക്കുന്ന മദ്യം
മദ്യം ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്നു. ആൽക്കഹോളിന്റെ 20ശതമാനംവരെ വയറിനുള്ളിൽവെച്ചുതന്നെ ആഗിരണംചെയ്യപ്പെടുന്നു. അവിടെയത് ഗ്യാസ്ട്രിക് ജ്യൂസുമായി ചേർന്ന് വയറിലെ ആന്തരികപ്രതലത്തെ ബാധിക്കുകയും അൾസറിനുകാരണമാകുകയും ചെയ്യുന്നു. ശേഷിക്കുന്ന എൺപതുശതമാനത്തിന്റെ ആഗിരണം ചെറുകുടലിലാണ് നടക്കുന്നത്. രക്തത്തിൽ ആൽക്കഹോൾ എത്തുന്നതോടെ രക്തകോശങ്ങൾ വികസിക്കുകയും ഹൃദയമിടിപ്പ് വേഗത്തിലാവുകയുംചെയ്യുന്നു. ഇത് ഹൃദയസ്തംഭനത്തിനിടയാക്കുന്നു.
തലച്ചോറിലാണെങ്കിൽ ​െബ്രയിൻകലകൾ ചുരുങ്ങാനും അതുവഴി ബ്ലീഡിങ്ങിനും രക്തം കട്ടപിടിക്കാനും കാരണമാകുന്നു. കൂടാതെ, തലച്ചോറിന്റെ നിയന്ത്രണത്തിലുള്ള ബാലൻസ്, ജഡ്ജ്‌മെന്റ്, ഓർമ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ ശരീരത്തിലെ വിഷമയമായ വസ്തുക്കളെ നശിപ്പിക്കുന്ന ധർമമാണല്ലോ കരളിനുള്ളത്. എന്നാൽ, ആൽക്കഹോൾ വിഘടിക്കുമ്പോൾ കരളിൽ കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങളുണ്ടാകുകയും അവ കരൾകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കരളിലെ ഓക്സിജന്റെ അളവുകുറയ്ക്കുകയും ഹൈപ്പോക്സിക് ഹെപ്പറ്റൈറ്റിസിന്‌ (Hypoxic Hepatitis) കാരണമാകുകയും ചെയ്യുന്നു.

കരളും തലച്ചോറും
കഴിക്കുമ്പോൾ തലച്ചോർ, കരൾ എന്നീ അവയവങ്ങളിലേക്കാണ് മദ്യം കൂടുതലായി എത്തുന്നത്. കരളിലെത്തുന്ന മദ്യം രക്തത്തിൽനിന്ന് പുറന്തള്ളാൻ കരൾ ശ്രമിക്കുന്നു. ഇവിടെനിന്നാണ് രക്തം തലച്ചോറിലേക്ക് ഒഴുകുന്നത്. അതായത്, ഇവിടെനിന്ന് എത്രമാത്രം ആൽക്കഹോൾ കരൾ പുറന്തള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് തലച്ചോറിനെ എത്രമാത്രം ബാധിക്കുന്നുവെന്നത് തീരുമാനിക്കുന്നത്.

ഡിസ്റ്റിലേഷൻ
ദ്രാവക രൂപത്തിലുള്ള മിശ്രിതം ചൂടാക്കുമ്പോൾ അത് നീരാവിയായി മാറുകയും അതേ നീരാവിയെ തണുപ്പിച്ചു വീണ്ടും ദ്രാവകമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് സിംപിൾ ഡിസ്റ്റിലേഷൻ എന്ന് പറയുന്നത്. മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ സ്വഭാവമനുസരിച്ചു ഡിസ്റ്റിലേഷൻ കഴിഞ്ഞു ലഭിക്കുന്ന ദ്രാവകത്തിനും മാറ്റങ്ങൾ ഉണ്ടാകും.

ഫെർമെന്റേഷൻ
വിവിധ വസ്തുക്കളിൽ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികൾ എന്നിവയുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന രാസവിഘടനത്തിനെയാണ് ഫെർമെന്റേഷൻ എന്നുപറയുന്നത്. ഉദാഹരണത്തിന് മുന്തിരിച്ചാർ യീസ്റ്റുമായി ചേർത്തുവെച്ചിരുന്നാൽ മുന്തിരിച്ചാറിലെ പഞ്ചസാര ആൽക്കഹോൾ ആയി മാറുന്നു. ലാക്ടിക് ആസിഡ് ഫെർമെന്റേഷൻ, എഥനോൾ ഫെർമെന്റേഷൻ, അസറ്റിക് ആസിഡ് ഫെർമെന്റേഷൻ എന്നിങ്ങനെ മൂന്നുതരത്തിൽ ആണ് ഫെർമെന്റേഷൻ പ്രധാനമായുമുള്ളത്.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..