തൊട്ടറിയാവുന്ന അക്ഷരങ്ങളാണ് െബ്രയിൽ ലിപി. കാഴ്ചയില്ലാത്തവർക്കുള്ള അക്ഷരങ്ങൾ. ലൂയി ബ്രെയിൽ ആണ് െബ്രയിൽ ലിപിയുടെ നിർമാതാവ്. 1800-കളിലാണ് ഇതിന്റെ തുടക്കം. ഒളിപ്പോർ യുദ്ധത്തിനിടയിൽ ഫ്രഞ്ച് പട്ടാളം ചില സന്ദേശങ്ങൾ വായിക്കാൻ വെളിച്ചത്തിനായി റാന്തലുകളെയും മറ്റും ആശ്രയിച്ചിരുന്നു. പക്ഷേ, ആ വെളിച്ചത്തിൽ അവർ പലപ്പോഴും ശത്രുക്കൾക്കുമുന്നിൽ അകപ്പെട്ടു. പരിഹാരമായാണ് ചാൾസ് ബാർബിയർ ഇരുട്ടിൽ കൈകൊണ്ട് സ്പർശിച്ചുകൊണ്ട് വായിക്കാവുന്ന ലിപി വികസിപ്പിച്ചെടുത്തത്. 12 കുത്തുകളാണ് ഒരു വരിയിൽ ഉണ്ടായിരുന്നത്. അത് വിരൽകൊണ്ട് സ്പർശിച്ച് സന്ദേശങ്ങൾ മനസ്സിലാക്കി.
ബാർബിയറിന്റെ പുതിയ ലിപി ശ്രദ്ധിക്കപ്പെട്ടു. 1810-ൽ ഒരു അന്ധവിദ്യാലയത്തിൽ ലിപി പഠിപ്പിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ലിപിയുടെ പ്രധാന പോരായ്മ നീണ്ട പന്ത്രണ്ട് കുത്തുകൾ ഒറ്റവിരൽകൊണ്ട് സ്പർശിച്ചുമനസ്സിലാക്കാൻ കഴിയില്ലെന്നതായിരുന്നു. എന്നാൽ ആ ക്ളാസിലെ വിദ്യാർഥിയായിരുന്ന ലൂയി ബ്രെയിൽ പരിഹാരം നിർദേശിച്ചു. കുട്ടിക്കാലത്ത് ഒരു അപകടത്തിലാണ് ലൂയിയുടെ കാഴ്ച നഷ്ടമായത്. പിന്നീട് ലൂയിയുടെ പക്കൽ എപ്പോഴും കുത്തിടാൻ കഴിയുന്ന ഉളി ഉണ്ടാകുമായിരുന്നു. ലെതറിൽ തുളയിട്ടുകളിയായിരുന്നു ലൂയിയുടെ ഹോബി. പന്ത്രണ്ട് കുത്തിനുപകരമായി ഒറ്റവിരൽകൊണ്ടുതന്നെ സ്പർശിച്ചറിയാവുന്ന ഒരുഭാഗത്ത് വെറും ആറ് കുത്തുള്ള ലിപി ലൂയി വികസിപ്പിച്ചെടുത്തു. എളുപ്പത്തിലും പെട്ടെന്നും വായിച്ചെടുക്കാൻ കഴിയുന്ന ലിപി. പിന്നെയും അഞ്ചുവർഷം കഴിഞ്ഞാണ് ഇന്നുകാണുന്ന ബ്രെയിൽ ലിപി അദ്ദേഹം പൂർണമായും വികസിപ്പിച്ചെടുത്തത്. 1829-ൽ അതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം ബ്രെയിൽ കോഡ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ആദ്യം വിസമ്മതിച്ചു
ലൂയി പഠിച്ച സർവകലാശാല ബ്രെയിൽ ലിപി ഉപയോഗിക്കാൻ ആദ്യം വിസമ്മതിക്കുകയുണ്ടായി. എന്നാൽ ലൂയി സ്കൂളുകളിൽ ലിപി പ്രചരിപ്പിക്കുകയും ആയിരക്കണക്കിന് അന്ധരായ കുട്ടികൾക്ക് പ്രയോജനം ലഭിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം 1854-ൽ ബ്രെയിലിന്റെ പ്രചാരത്തെത്തുടർന്ന് അതേ സർവകലാശാല ലിപി ഔദ്യോഗികമായി ഉപയോഗിക്കാൻ നിർബന്ധിതരായി.
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..