മിന്നി... മിന്നി...കത്തുമ്പോൾ


കെ. തങ്കമണി നാദാപുരം

1 min read
Read later
Print
Share

.

അനൂപ് മാഷിന്റെയും നയന ചേച്ചിയുടെയും കല്യാണമാണ്. അനൂപ് മാഷിന്റെ വീട് പലതരം ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. മൽഹാറിന് ഇതൊക്കെ കണ്ടപ്പോൾ സന്തോഷമായി. അവന്റെ സ്കൂളിലെ അധ്യാപകനാണ് അനൂപ്.
ഭംഗിയുള്ള കർട്ടനുകളും മഞ്ഞ, ചുവപ്പ്, പച്ച നിറത്തിലുള്ള കുഞ്ഞു കുഞ്ഞ്‌ ലൈറ്റുകളും നോക്കിയിരിക്കുമ്പോഴാണ് ഒരുകാര്യം ശ്രദ്ധയിൽപ്പെട്ടത്. മൂന്നുതരം ബൾബുകളും ഒരേസമയത്തല്ല മിന്നുന്നത്. നോക്കിനിൽക്കെ, മൂന്നുതരം ബൾബുകളും ഒന്നിച്ചുമിന്നി. ഉടനെ അവൻ കൈയിലെ വാച്ചിൽ നോക്കി. സമയം 8.30. അപ്പോഴാണ് അനൂപ് മാസ്റ്റർ അവിടേക്കുവന്നത്.
‘‘എന്താ മൽഹാർ അവിടെനിന്ന് നോക്കുന്നത്! ലൈറ്റുകളുടെ ഭംഗിയാണോ?’’
ഉടനെ മൽഹാർ പറഞ്ഞു: ‘‘അനൂപ് സർ, മഞ്ഞ, പച്ച, ചുവപ്പ് ലൈറ്റുകൾ 8.30-ന് ഒന്നിച്ചുമിന്നി. ഇനി എപ്പോഴാണ് അവ ഒന്നിച്ചുമിന്നുക.’’ അനൂപ് ചിരിയോടെ മൽഹാറിനോട് പറഞ്ഞു. ‘‘ശരി, അതുകണ്ടുപിടിക്കാൻ ഒരു വഴിയുണ്ട്. ഓരോനിറത്തിലുള്ള ബൾബുകളും എത്രസമയത്തിന്റെ ഇടവേളകളിലാണ് മിന്നുന്നതെന്ന് ആദ്യം കണ്ടുപിടിക്കാം.’’ മൽഹാർ: ‘‘അത് ഞാൻ നേരത്തേ കണ്ടുപിടിച്ചു. മഞ്ഞബൾബുകൾ നാലുമിനിറ്റ് ഇടവിട്ടും ചുവപ്പുബൾബുകൾ അഞ്ചുമിനിറ്റ് ഇടവിട്ടും പച്ച ബൾബുകൾ ആറുമിനിറ്റ് ഇടവിട്ടുമാണ് മിന്നുന്നത്.’’
അനൂപ് മാസ്റ്റർ: ‘‘ശരി, എങ്കിൽ 8.30-നാണല്ലോ അവ ഒന്നിച്ചുമിന്നിയത് അടുത്തത് കണ്ടുപിടിക്കാൻ ഒരു സൂത്രമുണ്ട്.
4, 5, 6 എന്നിവയുടെ LCM (Least Common Multiple) അഥവാ ചെറുപൊതുഗുണിതം കണ്ടെത്തണം.’’
മൽഹാർ: ‘‘എന്താണ് ചെറുപൊതുഗുണിതം’’
അനൂപ് മാസ്റ്റർ: ‘‘രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവുംചെറിയ ഗുണിതമാണത്. 4ന്റെയും 5ന്റെയും 6ന്റെയും ഏറ്റവും ചെറിയ പൊതുഗുണിതമാണ് 60. ഇവിടെ LCM ആയി കിട്ടിയത് 60 മിനിറ്റാണ്. അതായത് 8.30-ന് മൂന്നുതരം ബൾബുകളും ഒന്നിച്ചുമിന്നിയില്ലേ, അടുത്തസമയം 60 മിനിറ്റ് കഴിഞ്ഞാണ്. അതെപ്പോഴാണെന്ന് മൽഹാർതന്നെ പറയൂ.’’
മൽഹാർ: ‘‘60 മിനിറ്റ് എന്നാൽ ഒരുമണിക്കൂറല്ലേ, അപ്പോൾ 9.30-ന് മൂന്നുതരം ബൾബുകളും ഒന്നിച്ചുമിന്നും അല്ലേ?’’
അനൂപ്: ‘‘മിടുക്കൻ
മൽഹാർ: ‘‘അനൂപ്‌സാറിനും നയനചേച്ചിക്കും എന്റെ വിവാഹമംഗളാശംസകൾ.’’

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..