പറയാം, ഒരു സുപ്രധാനസംഭവത്തിന്റെ അറുപതാംവാർഷികം. അതാണ് diamond jubilee. വജ്രജൂബിലി എന്നു പരിഭാഷ. എന്നാൽ, diamond jubileeക്ക് ‘എഴുപത്തിയഞ്ചാംവാർഷികം’ എന്നുകൂടി അർഥമുണ്ട്. ഇതുസൃഷ്ടിക്കുന്ന ആശയക്കുഴപ്പം വലുതാണ്. ഈ സാഹചര്യത്തിലാണ് പദനിർമാണകുശലതയ്ക്ക് പണ്ടേ (കു) പ്രസിദ്ധിനേടിയ നമ്മൾ ഇന്ത്യക്കാർ 75-ാം വാർഷികത്തിനു platinum jubilee എന്നൊരു പ്രയോഗം നിർമിച്ചത്. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്! ‘75-ാം വാർഷികം’ എന്ന അർഥത്തിലാണ് നമ്മൾ platinum jubilee ആഘോഷിക്കുന്നത്. നമ്മൾ കഴിഞ്ഞവർഷം സ്വാതന്ത്ര്യത്തിന്റെ platinum jubilee ആഘോഷിച്ചത് ഓർമയില്ലേ? എന്നാൽ, ഇംഗ്ലീഷുകാരുടെ പന്തിയിൽ ഇലകിട്ടാഞ്ഞ് സർവാണി സദ്യയുണ്ടുകഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യനാണ് platinum jubilee. ഇംഗ്ലീഷ് നിഘണ്ടുകളിൽ ടിയാനെ കാണാത്തതിന്റെ കാരണം ഇതാണ്. ‘Biodata’ എന്ന ഇന്ത്യൻനിർമിത ഇംഗ്ലീഷുവാക്കിന് ഇംഗ്ലീഷ് നിഘണ്ടുകളിൽ ഇടംകണ്ടെത്താൻ കഴിഞ്ഞതുപോലെ, platinum jubileeക്കും അനതിവിദൂരഭാവിയിൽ ഇടം കണ്ടെത്താൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
A word of advice: ഇന്ത്യക്കാരോട് സംസാരിക്കുമ്പോൾ 60-ാം വാർഷികാഘോഷത്തിന് diamond jubilee എന്നും 75-ാം വാർഷികാഘോഷത്തിന് platinum jubilee എന്നും പ്രയോഗിക്കുക. സന്ദിഗ്‌ദത മാറിക്കിട്ടും.
Question tag
Let me carry your bags,
will you? / Let me go, shall I? ഈ question tag-കൾ
ശരിയാണോ?
അല്ല. Let me-യിൽ തുടങ്ങുന്ന ആദ്യവാചകത്തിൽ അടങ്ങിയിരിക്കുന്നത് ഒരു offer of service ആണ്. അതായത് Shall I carry your bags? ഇത്തരം വാക്യങ്ങളിൽ shall I? എന്ന tag ചേർക്കണം: Let me carry your bags, shall I?
Let me go. എന്ന വാക്യത്തിന്റെ അർഥം ‘എന്നെ പോകാൻ അനുവദിക്കൂ’ എന്നാണ്. അതായത് allow or permit me to go. ഇത്തരം സന്ദർഭങ്ങളിൽ will you? എന്ന question tag ചേർക്കണം. Let me go, will you? രണ്ട് ഉദാഹരണങ്ങൾകൂടി
a) offer of help: Let me give you a hand, shall I?
b) to allow or permit: Let me see the bruise, will you?
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..