പ്രത്യക്ഷനികുതി (Direct tax)


പി. രവീന്ദ്രനാഥൻ

1 min read
Read later
Print
Share

വ്യക്തികളോ സ്ഥാപനങ്ങളോ ഭരണകൂടങ്ങൾക്ക്‌ നേരിട്ട്‌ നൽകുന്ന നികുതിയാണ്‌ പ്രത്യക്ഷ നികുതി. ഈ നികുതിയുടെ ഭാരം മറ്റൊരാളിലേക്ക് കൈമാറാൻ കഴിയില്ല. വ്യക്തിഗത ആദായനികുതി, കമ്പനിനികുതി, സ്വത്തുനികുതി, പാർശ്വാനുകൂല്യനികുതി, ഓഹരി കൈമാറ്റ നികുതി, ബാങ്കിങ് കാഷ് ട്രാൻസാക്‌ഷൻ നികുതി എന്നിവ പ്രത്യക്ഷ നികുതികളിൽപ്പെടുന്നു. മൂലധനനേട്ട നികുതിയും പ്രത്യക്ഷ നികുതിയിൽ തന്നെയാണ് ഉൾപ്പെടുന്നത്

ആദായനികുതി (Income tax)
ഒരു സാമ്പത്തികവർഷം സർക്കാർ നിശ്ചയിക്കുന്ന പരിധിക്കുമുകളിൽ വ്യക്തികൾക്ക്‌ വരുന്ന വരുമാനത്തിനുള്ള നികുതിയാണിത്‌. അധികംവരുന്ന തുകയുടെ ഒരു നിശ്ചിതശതമാനം നികുതിയായി നൽകുന്നതാണ് വ്യക്തിഗത ആദായനികുതി.

കമ്പനിനികുതി (Corporate tax)
കമ്പനികളുടെ അറ്റ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതിയാണിത്. 1956-ലെ കമ്പനിനിയമത്തിനു കീഴിൽവരുന്ന രജിസ്റ്റർചെയ്യപ്പെടുന്ന പൊതു സ്വകാര്യ കമ്പനികൾ കോർപ്പറേറ്റ് നികുതി നൽകാൻ ബാധ്യസ്ഥരാണ്. അതിന്റെ തോത്‌ നിശ്ചയിക്കുന്നത്‌ കേന്ദ്രസർക്കാരാണ്‌.

പാർശ്വാനുകൂല്യ നികുതി (Fringe benefit tax)
തൊഴിലുടമ തൊഴിലാളികൾക്ക് ശമ്പളത്തിനുപുറമേ നൽകുന്ന സൗജന്യങ്ങൾക്ക് (Perks) ചുമത്തുന്ന നികുതിയാണിത്.


മൂലധനനേട്ട നികുതി (Capital gain tax)
ഒരു ആസ്തി വിൽക്കുമ്പോൾ അതിനുകിട്ടുന്ന നേട്ടത്തിനുമേൽ ചുമത്തുന്ന നികുതിയാണിത്.
സെക്യൂരിറ്റി ട്രാൻസാക്‌ഷൻ ടാക്സ് (STT)
ഓഹരികൾ, മ്യൂച്വൽഫണ്ടുകൾ തുടങ്ങിയ അംഗീകൃത ഓഹരിക്കമ്പോളങ്ങൾവഴി വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നികുതി നൽകേണ്ടിവരും. മൊത്തം തുകയുടെ ചെറിയൊരു ശതമാനമായിരിക്കും നികുതി. അതിനെയാണ് ഓഹരി കൈമാറ്റനികുതിയെന്ന് പറയുന്നത്.
ബാങ്കിങ് പണമിടപാട്‌ നികുതി
ഒരുദിവസം ഒരു പരിധിക്കപ്പുറം തുക പണമായി ബാങ്കിൽനിന്ന് പിൻവലിക്കുമ്പോൾ അതിന്മേൽ ചുമത്തുന്ന നികുതിയാണിത്. കള്ളപ്പണം തടയുക, വൻതുക കൈമാറ്റംചെയ്യുന്നത് വേണ്ട രീതിയിൽ രേഖപ്പെടുത്തുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ.


കുറഞ്ഞ ബദൽ നികുതി (Minimum altrenative tax)
ഒരു കമ്പനി നൽകുന്ന നികുതി അതിന്റെ പുസ്തകലാഭത്തിന്റെ (Book profit) ഒരു നിശ്ചിതശതമാനത്തിൽ കുറവാണെങ്കിൽ അർഹതപ്പെട്ട എല്ലാ നികുതിയിളവുകളും പ്രയോജനപ്പെടുത്തിയ ശേഷം പിന്നീട് ബുക്ക് പ്രോഫിറ്റിന്റെ 15 ശതമാനം കുറഞ്ഞ നികുതിയായി നൽകണം. ഇതിന്റെകൂടെ സെസും സർച്ചാർജ് കൂടി നൽകണം.
സെസ് (Cess)
ചില പ്രത്യേക ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നതിനുവേണ്ടി അടിസ്ഥാനനികുതിബാധ്യതയുടെ മേൽ ചുമത്തുന്ന അധികലെവിയാണ് സെസ് (ഉദാ: വിദ്യാഭ്യാസ സെസ്).
സർച്ചാർജ് (Surcharge)
ഉയർന്ന നികുതിദായകരുടെയും കമ്പനികളുടെയും മേൽ ചുമത്തുന്ന അധികനികുതിയാണിത്‌.

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..