മാതൃഭൂമി വിദ്യ സംഘടിപ്പിച്ച ‘സമ്മാനവിദ്യ’ വിജ്ഞാനമഹോത്സവത്തിൽ പങ്കെടുത്ത എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ. സമ്മാനങ്ങൾ നേടാൻകഴിയാത്ത കൂട്ടുകാർ നിരാശപ്പെടേണ്ടതില്ല. വിജ്ഞാനത്തിന്റെ വിശാലമായ ഒരുലോകം പരിചയപ്പെടാൻ കഴിഞ്ഞുവെന്നതാണ് യഥാർഥനേട്ടം. ജീവിതത്തിൽ വലിയ ഉയരങ്ങളിലെത്താൻ തീർച്ചയായും അത് നിങ്ങളെ സഹായിക്കും.
നേരത്തേ പ്രഖ്യാപിച്ചതുപോലെ അന്തിമപട്ടികയിൽ ഉൾപ്പെട്ട 300 പേർക്കുവേണ്ടിയുള്ള എഴുത്തുപരീക്ഷ ജൂൺ 10-ന് ശനിയാഴ്ച അതത് ജില്ലാകേന്ദ്രങ്ങളിൽ നടത്തും.
രാവിലെ 10 മുതൽ 12 വരെയായിരിക്കും പരീക്ഷ.
പരീക്ഷാകേന്ദ്രം ഏതെന്നത് സംബന്ധിച്ച് ഒരോരുത്തരെയും നേരിട്ടറിയിക്കുന്നതാണ്. വിജയികൾക്കുള്ള സമ്മാനവിതരണവും പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
എഴുത്തുപരീക്ഷ
രണ്ടുമണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും എഴുത്തുപരീക്ഷ. നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 50 മാർക്കിന്റെ ചോദ്യങ്ങൾ സമ്മാനവിദ്യയിൽവന്ന പാഠങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. ബാക്കി 50 മാർക്ക് പൊതുവിജ്ഞാനമായിരിക്കും. ആനുകാലികസംഭവങ്ങൾ, ചരിത്രപുരുഷന്മാർ, ചരിത്രസംഭവങ്ങൾ, ശാസ്ത്രം കായികം തുടങ്ങിയ വിഷയങ്ങളായിരിക്കും അതിൽവരുക.
ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പും ഡിസ്‌ക്രിപ്റ്റീവ് ടൈപ്പും ഉണ്ടാകും. എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്കുവാങ്ങുന്ന 25 േപരെ അഭിമുഖംനടത്തിയാണ് അന്തിമ വിജയികളെ തിരഞ്ഞെടുക്കുക. 25 പേർക്കും സമ്മാനങ്ങൾ ഉണ്ടാകും.
ഒന്നാംസമ്മാനം 15,000 രൂപയും ലാപ്‌ടോപ്പുമാണ്. രണ്ടാംസമ്മാനം 10,000 രൂപയും ലാപ്‌ടോപ്പും. മൂന്നാംസമ്മാനം 5000 രൂപയും ലാപ്‌ടോപ്പും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്നവർക്ക് ലാപ്‌ടോപ് ലഭിക്കും. ബാക്കി 20 പേർക്ക് ടാബ് ആണ് സമ്മാനമായി ലഭിക്കുക. എല്ലാകൂട്ടുകാരും എഴുത്തുപരീക്ഷയ്ക്ക് തയ്യാറാകുക. വിജയാശംസകൾ.
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..