വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസാകാം


ഒഴിവുകൾ 3612

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ 3612 അപ്രന്റിസ് ഒഴിവ്. വിവിധ വർക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമാണ് അവസരം. ഒരുവർഷമായിരിക്കും പരിശീലനം.

ഒഴിവുള്ള സ്ഥലങ്ങൾ
ഒഴിവുള്ള സ്ഥലം, കോഡ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ: മുംബൈ സെൻട്രൽ (എം.എം.സി.ടി.)-745, വഡോദര (ബി.ആർ.സി.)-434, അഹമ്മദാബാദ് (എ.ഡി.ഐ.)-622, രത്‌ലം-415, രാജ്‌കോട്ട് (ആർ.ജെ.ടി.)-165, ഭാവ്‌നഗർ (ബി.വി.പി.)-206, പരേൽ വർക്‌ഷോപ്-392, മഹാലക്ഷ്മി വർക്‌ഷോപ് (എം.എക്‌സ്.)-67, ഭാവ്‌നഗർ വർക്‌ഷോപ്-112, സാബർമതി എൻജിനിയറിങ് വർക്‌ഷോപ് (എസ്.ബി.ഐ. എൻജി.)-60, സബർമതി സിഗ്‌നൽ വർക്‌ഷോപ് (എസ്.ബി.ഐ. സിഗ്‌നൽ)-25, പ്രതാപ്‌നഗർ വർക്‌ഷോപ് (പി.ആർ.ടി.എൻ.)-72, ദഹോദ് വർക്‌ഷോപ് (ഡി.എച്ച്.ഡി.)-263, ഹെഡ്ക്വാർട്ടേഴ്‌സ്-34.

ട്രേഡുകൾ
ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ടർണർ, മെഷീനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക് എൽ.ടി. ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ.

തിരഞ്ഞെടുപ്പ്
പത്താംക്ലാസിലെയും ഐ.ടി.ഐ.യിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ.

യോഗ്യത
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റ് വേണം. പ്രായം: 15-24 വയസ്സ്. 2022 ജൂൺ 27 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിവരങ്ങൾക്ക്: www.rrc-wr.com
അവസാന തീയതി: ജൂൺ 27.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..