ഐ.ഡി.ബി.ഐ. ബാങ്കിൽ 1544 എക്സിക്യുട്ടീവ്/ അസി. മാനേജർ


ബിരുദധാരികൾക്ക് അപേക്ഷിക്കാം കേരളത്തിലും പരീക്ഷാകേന്ദ്രം

ഐ.ഡി.ബി.ഐ. ബാങ്കിൽ എക്സിക്യുട്ടീവിന്റെ 1044 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ 500 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. എക്സിക്യുട്ടീവിന്റെ ഒഴിവുകളിൽ കരാർ നിയമനമാണ്. അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ബാങ്കിങ് ആൻഡ് ഫിനാൻസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വഴിയായിരിക്കും.
പി.ജി. ഡിപ്ലോമ ഇൻ
ബാങ്കിങ് ആൻഡ് ഫിനാൻസ്
അസിസ്റ്റന്റ് മാനേജരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് വഴിയാണ്. മണിപ്പാലിലെ ഗ്ലോബൽ എജ്യുക്കേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേർന്നാണ് കോഴ്സ് നടത്തുന്നത്. ഒരുവർഷമാണ് ദൈർഘ്യം. ഇതിൽ ഒൻപത് മാസം ക്ലാസ്‌റൂം പഠനവും ശേഷിക്കുന്ന മൂന്ന് മാസം ബാങ്ക് ബ്രാഞ്ചുകളിൽ/ഓഫീസുകളിൽ ഇന്റേൺഷിപ്പുമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ്-എ തസ്തികയിൽ നിയമിക്കും. കേരളത്തിൽനിന്നുള്ളവർക്ക് ബെംഗളൂരുവിലായിരിക്കും കോഴ്സ്. മൂന്നരലക്ഷം രൂപയാണ് (കൂടാതെ ജി.എസ്.ടി.) കോഴ്സ് ഫീസ്. താത്പര്യമുള്ളവർക്ക് ഈ തുക ഐ.ഡി.ബി.ഐ.യിൽനിന്ന് വിദ്യാഭ്യാസ വായ്പയായി വാങ്ങാം.
സ്റ്റൈപെൻഡ്
കോഴ്സ് കാലത്ത് ഒൻപത്‌ മാസത്തിൽ പ്രതിമാസം 2500 രൂപയും ഇന്റേൺഷിപ്പിന്റെ മൂന്നുമാസം 10,000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ നിയമന തുടക്കത്തിൽ 36,000 രൂപയായിരിക്കും അടിസ്ഥാന
ശമ്പളം.
തിരഞ്ഞെടുപ്പ്
എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയാണ് ഉണ്ടാവുക. അസിസ്റ്റന്റ് മാനേജർ തിരഞ്ഞെടുപ്പിന് ഇവയ്ക്ക് പുറമേ അഭിമുഖംകൂടി ഉണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർ നൽകേണ്ട സർവീസ് ബോണ്ട് ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ www.idbibank.in വഴി ജൂൺ 17 വരെ നൽകാം.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യം. (ഡിപ്ലോമ മാത്രമുള്ളവരെ പരിഗണിക്കില്ല). എക്സിക്യുട്ടീവിന് 20-25 വയസ്സും അസിസ്റ്റന്റ് മാനേജർക്ക് 21-28 വയസ്സുമാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്. യോഗ്യതയും പ്രായവും 2022 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

ഡൽഹിയിൽ 255 എൻജിനിയർ
: ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 279 ഒഴിവുണ്ട്. ഇതിൽ 255 ഒഴിവുകളും ജൂനിയർ എൻജിനിയർ തസ്തികയിലാണ്. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകൾ: ജൂനിയർ എൻജിനിയർ (സിവിൽ)-220, ജൂനിയർ എൻജിനിയർ (ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ)-35, പ്ലാനിങ് അസിസ്റ്റന്റ്-15, ജൂനിയർ ട്രാൻസലേറ്റർ (ഒഫീഷ്യൽ ലാംഗ്വേജ്)-6, പ്രോഗ്രാമർ-2, അസിസ്റ്റന്റ് ഡയറക്ടർ (ലാൻഡ് സ്കേപ്പ്)-1. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.dda.gov.in-ൽ ജൂൺ 11-ന് പ്രസിദ്ധീകരിക്കും. അവസാനതീയതി: ജൂലായ് 10.

ഐ.ടി.ബി.പി.യിൽ 179 എ.എസ്.ഐ./ കോൺസ്റ്റബിൾ

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 179 ഒഴിവ്. ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ട് തസ്തികയിലേക്കും നേരിട്ടുള്ള നിയമനത്തിലെ 179 ഒഴിവ് കൂടാതെ ലിമിറ്റഡ് ഡിപ്പാർട്ട്മെന്റ് കോന്പറ്റിറ്റീവ് എക്സാമിനേഷനും (എൽ.ഡി.സി.ഇ.) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ എ.
എസ്.ഐ. തസ്തികയിൽ 17 ഒഴിവും ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 90 ഒഴിവുമാണുള്ളത്. നിലവിൽ ജോലിചെയ്യുന്നവർക്കാണ് എൽ.ഡി.സി.ഇ.ക്ക് അപേക്ഷിക്കാനാവുക.
ഹെഡ് കോൺസ്റ്റബിൾ
ഒഴിവ്-158 (പുരുഷന്മാർ-135, സ്ത്രീകൾ-23): യോഗ്യത: ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (പ്ലസ്ടു). അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം (ഓരോ വാക്കിലും ശരാശരി അഞ്ച് കീ ഡിപ്രഷൻ ഉണ്ടായിരിക്കുകയും ഇംഗ്ലീഷിൽ മണിക്കൂറിൽ 10,500 കീ ഡിപ്രഷനും ഹിന്ദിയിൽ 9000 കീ ഡിപ്രഷനും വേണം). പ്രായം: 18-25 വയസ്സ്. 01.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ/സ്റ്റെനോഗ്രാഫർ
ഒഴിവ്-21 (പുരുഷന്മാർ-19, വനിതകൾ-2): യോഗ്യത: ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (പ്ലസ്ടു). അല്ലെങ്കിൽ തത്തുല്യം. സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ടെസ്റ്റിൽ 10 മിനിറ്റ് ഡിക്റ്റേഷനും (മിനിറ്റിൽ 80 വാക്ക്), ഇംഗ്ലീഷിന് 50 മിനിറ്റ് ട്രാൻസ്‌ക്രിപ്ഷനും അല്ലെങ്കിൽ ഹിന്ദിക്ക് 65 മിനിറ്റ് ട്രാൻസ്‌ക്രിപ്ഷനും ഉണ്ടായിരിക്കും. കംപ്യൂട്ടറിലായിരിക്കും ട്രാൻസ്‌ക്രിപ്ഷൻ. പ്രായം: 18-25 വയസ്സ്. 01.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അപേക്ഷകൾ ജൂൺ എട്ടുമുതൽ സമർപ്പിക്കാം. അവസാനതീയതി: ജൂലായ് 7.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..