കറന്റ് അഫയേഴ്സ്


75-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പാം
ദെ ഓർ പുരസ്കാരം നേടിയ ചിത്രം?
ട്രയാംഗിൾ ഓഫ് സാഡ്‌നെസ് (സ്വീഡൻ)
കല, ശാസ്ത്രം, വൈദ്യശാസ്ത്രം, ഭരണം തുടങ്ങിയ വിവിധ മേഖലകളിൽ ദീർഘകാല സംഭാവനകൾ നൽകുന്നവർക്ക് ബ്രിട്ടൻ നൽകുന്ന അപൂർവ ബഹുമതിയായ ‘കമ്പാനിയൻ ഓഫ് ഓണർ’ നേടിയ ഇന്ത്യക്കാരൻ?
സൽമാൻ റുഷ്ദി
കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി
ഏത് ?
ഓൾ ദാറ്റ് ബ്രീത്‌സ് (സംവിധാനം: ശൗനക് സെൻ)
പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആരംഭിക്കാൻ പോകുന്ന സ്കൂളുകളുടെ പേര്?
പി.എം. ശ്രീ സ്കൂളുകൾ
ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ സി.ഇ.ഒ.?
ജാവിയർ ഒലീവൻ. 14 വർഷത്തെ സേവനത്തിനുശേഷം മുൻ സി.ഇ.ഒ. ഷെറിൽ സാൻഡ്‌ബെർഗ് രാജിവെച്ചിരുന്നു.
കോൺഗ്രസ് നേതാവും മിൽമയുടെ ശില്പിയും മുൻ തിരുവിതാംകൂർദേവസ്വം ബോർഡ് പ്രസിഡന്റുമാ യിരുന്നയാൾ ജൂൺ 4-ന് അന്തരിച്ചു. പേര്?
പ്രയാർ ഗോപാലകൃഷ്ണൻ. കേരള സ്റ്റേറ്റ് മിൽക്ക്
സൊസൈറ്റീസ് അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കിയയാളാണ് പ്രയാർ. ഈ സംഘടനയുടെ തുടർച്ചയാണ് മിൽമ.
കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ് നേടിയത് ആര് ?
രഘുറായി
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
ഇഗ സ്വിയാടെക്ക് (പോളണ്ട്). അമേരിക്കയുടെ കൊകൊ ഗാഫിനെ തോൽപ്പിച്ചു.
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയതാര്?
റാഫേൽ നഡാൽ (സ്പെയിൻ). ഫൈനലിൽ നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചു.
36-കാരനായ നഡാലിന്റെ 22-ാം
ഗ്രാൻ ഡ്സ്ലാംനേട്ടമാണിത്. പുരുഷവിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരമാണ് നഡാൽ.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..