ഐ.ബി.പി.എസ്: 43 ഗ്രാമീൺ ബാങ്കുകളിൽ 8106 ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ


രാജ്യത്തെ 43 റീജണൽ റൂറൽ ബാങ്കുകളിലെ (ആർ.ആർ.ബി.) ഗ്രൂപ്പ് എ ഓഫീസർ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ആകെ 8106 ഒഴിവുകളുണ്ട്. ഇതിൽ 4483 ഒഴിവുകൾ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 3623 ഒഴിവുകൾ ഓഫീസർ തസ്തികയിലുമാണ്.
രണ്ട് തസ്തികയിലേക്കും (ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്) ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എന്നാൽ ഓഫീസർ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. കേരള ഗ്രാമീൺ ബാങ്കിലെ റിക്രൂട്ട്‌മെന്റും ഇതിനോടൊപ്പമാണ്. 247 ഒഴിവാണ് കേരള ഗ്രാമീൺ ബാങ്കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)- 61
ഓഫീസർ സ്‌കെയിൽ I- 84
ഓഫീസർ സ്‌കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ)- 102


ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) ഓഫീസർ സ്‌കെയിൽ I (അസിസ്റ്റന്റ് മാനേജർ) ഓഫീസർ സ്‌കെയിൽ II, ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ) ഓഫീസർ സ്‌കെയിൽ II, സ്‌പെഷലിസ്റ്റ് ഓഫീസർ (മാനേജർ) ഇൻഫർമേഷൻ ടെക്‌നോളജി ഓഫീസർ ചാർട്ടേഡ് അക്കൗണ്ടന്റ് ലോ ഓഫീസർ ട്രഷറി മാനേജർ മാർക്കറ്റിങ് ഓഫീസർ അഗ്രിക്കൾച്ചർ ഓഫീസർ ഓഫീസർ സ്‌കെയിൽ III (സീനിയർ മാനേജർ)

www.ibps.in ൽ പ്രത്യേകമായി നൽകിയ ലിങ്കിലൂടെ രജിസ്‌ട്രേഷൻ നടത്തണം. അവസാന തീയതി: ജൂൺ 27.

ഡൽഹിയിൽ 252 അസിസ്റ്റന്റ് പ്രൊഫസർ
ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ രണ്ട് കോളേജുകളിലായി അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ഷ്മിബായ്‌ കോളേജിൽ 104 ഒഴിവും രാംജാസ് കോളേജിൽ 148 ഒഴിവുമാണുള്ളത്. റഗുലർ നിയമനമാണ്.
ലക്ഷ്മിബായ് കോളേജ്
കൊമേഴ്‌സ്- 12, കംപ്യൂട്ടർ സയൻസ്- 4, ഇക്കണോമിക്‌സ്- 10, ഇംഗ്ലീഷ്- 13, ഹിന്ദി- 8, ഹിസ്റ്ററി- 2, ഹോം സയൻസ്- 11, മ്യൂസിക്- 1, ഫിലോസഫി- 8, ഫിസിക്കൽ എജ്യുക്കേഷൻ- 1, പൊളിറ്റിക്കൽ സയൻസ്- 5, പഞ്ചാബി- 1, സൈക്കോളജി- 11, സംസ്‌കൃതം- 4, സോഷ്യോളജി- 9, ഇ.വി.എസ്.- 4.
വിവരങ്ങൾക്ക്: www.akshmibaicollege.in അപേക്ഷ: colrec.du.ac.in അവസാന തീയതി: ജൂൺ 24.
രാംജാസ് കോളേജ്
ബോട്ടണി- 12, കെമിസ്ട്രി- 22, കൊമേഴ്‌സ്- 15, ഇക്കണോമിക്‌സ്- 6, ഇംഗ്ലീഷ്- 11, ഹിന്ദി- 6, ഹിസ്റ്ററി- 10, മാത്തമാറ്റിക്‌സ്- 12, ഫിലോസഫി- 1, ഫിസിക്‌സ്- 27, പൊളിറ്റിക്കൽ സയൻസ്- 7, സംസ്‌കൃതം- 3, സ്റ്റാറ്റിസ്റ്റിക്‌സ്- 5, സുവോളജി- 11.
വിവരങ്ങൾക്ക്: www.ramjas.du.ac.in അപേക്ഷ: colrec.du.ac.in അവസാന തീയതി: ജൂലായ് ഒന്ന്.

എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്‌സിക്യുട്ടീവ്
ന്യൂഡൽഹി ആസ്ഥാനമായുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്‌സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിൽ 400 ഒഴിവ്. ഇന്നുമുതൽ ജൂലായ് 14 വരെ അപേക്ഷിക്കാം.


ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുള്ള ബി.എസ്‌സി. ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ എൻജിനിയറിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്‌സും മാത്തമാറ്റിക്‌സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രായപരിധി: 27. 14.07.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

ഓൺലൈൻ പരീക്ഷയിലുടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ഓൺലൈൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ രേഖാപരിശോധനയ്ക്കും വോയ്‌സ് ടെസ്റ്റിനും ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തെ പരിശീലനകാലത്തേക്ക് ബോണ്ടായി ഏഴുലക്ഷം രൂപ നൽകണം.
അപേക്ഷാഫീസ്: 1000 രൂപ. എസ്.സി./എസ്.ടി./വനിതാ ഉദ്യോഗാർഥികൾ 81 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. ഭിന്നശേഷിക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ഒരുവർഷത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവരും ഫീസ് അടയ്‌ക്കേണ്ടതില്ല.

ശമ്പളം 40,000-1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.aai.aero

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..