കറന്റ് അഫയേഴ്സ്


കേന്ദ്ര സർക്കാരിന്റെ വായ്പ സംബന്ധമായ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പോർട്ടൽ?
ജൻ സമർഥ്
പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ലോക പരിസ്ഥിതി പ്രവൃത്തിസൂചികയിലെ ഇന്ത്യയുടെ സ്ഥാനം?
180. യേൽ സെന്ററും കൊളംബിയ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാംസ്ഥാനം ഡെൻമാർക്കിനാണ്.
കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ പോലീസ് സ്റ്റേഷൻ?
ഒറ്റപ്പാലം
അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് വിരമിച്ച വനിതാ ഇതിഹാസതാരം?
മിതാലി രാജ്. വനിതാക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡ് നേടിയ താരമാണ് മിതാലി രാജ്.
വയനാട്ടിലെ മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ആവിഷ്‌കരിച്ച കാർബൺ ന്യൂട്രൽ മാതൃക നടപ്പാക്കുന്ന രാജ്യത്തെ മറ്റൊരു ഗ്രാമപ്പഞ്ചായത്ത്?
ജമ്മുവിലെ പള്ളി ഗ്രാമപ്പഞ്ചാ യത്ത്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ ആര്?
ഹർമൻപ്രീത് കൗർ
രാജീവ് ഗാന്ധിയെ ശ്രീലങ്കൻ നാവികൻ ആക്രമിക്കുന്ന ചിത്രം പകർത്തിയ ഫോട്ടോ ജേണലിസ്റ്റ് അടുത്തിടെ അന്തരിച്ചു. പേര്?
സേന വിധനഗാമ
മൃഗങ്ങൾക്കായി ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധവാക്‌സിൻ ഏതാണ്?
അനോകോവാക്‌സ്.
ഹരിയാണയിലെ ഇന്ത്യൻ കൗ ൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിനു കീഴിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയിൻസാണ് വാക്‌സിൻ വികസിപ്പിച്ചത്.
അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബറിന് അടുത്തിടെ സ്ഥിരീകരിച്ച രോഗം?
റാംസെ ഹണ്ട് സിൻഡ്രോം. 1907-ൽ അമേരിക്കൻ നാഡീരോഗ വിദഗ്ധനായ ജെയിംസ് റാംസെ ഹണ്ട് ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ അപൂർവരോഗത്തിന്റെ കാരണം വേരിസെല്ല സോസ്റ്റർ വൈറസാണ്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 725 റൺസിന്റെ വിജയം കരസ്ഥമാക്കി, ലോകത്തെ ഉയർന്ന വിജയംനേടിയ ഇന്ത്യൻ ടീം ഏത്?
മുംബൈ
വെള്ളപ്പൊക്കം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ഏത്?
റൂം ഫോർ റിവർContent Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..