വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബർ 11-ന് പുറത്തിറക്കും. രജിസ്റ്റർ ചെയ്യാൻ https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
യോഗ്യത: അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായം: 1999 ഡിസംബർ 29-നും 2005 ജൂൺ 29-നുമിടയിൽ ജനിച്ചവരാകണം.
സയൻസ് വിഷയമെടുത്തവരുടെ വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്) പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഐ.ടി. എന്നിവയിൽ) സർക്കാർ അംഗീകൃത പോളിടെക്‌നിക്കിൽനിന്ന് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം വേണം. ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഇല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ ഇംഗ്ലീഷിന് 50 ശതമാനമുണ്ടാകണം. അല്ലെങ്കിൽ രണ്ടുവർഷത്തെ വൊക്കേഷണൽ കോഴ്‌സ് (ഫിസിക്സ്, മത്തമാറ്റിക്സ് എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങൾ സഹിതം) 50 ശതമാനം മാർക്കോടെ പാസാകണം. ഇംഗ്ലീഷിന് 50 ശതമാനം വേണം.
സയൻസ് അല്ലാത്തവരുടെ യോഗ്യത: 50 ശതമാനം മാർക്കോടെ പന്ത്രണ്ടാംക്ലാസോ രണ്ടുവർഷ വൊക്കേഷണൽ കോഴ്‌സോ (ഇംഗ്ലീഷിന് 50 ശതമാനം) പാസായവർക്കും അപേക്ഷിക്കാം. സയൻസ് പഠിച്ചവർക്ക് മറ്റുവിഷയങ്ങളിലെ പരീക്ഷകളും എഴുതാം.
നിയമനം: അഗ്നിവീരരെ പ്രത്യേക റാങ്കോടെയാണ് നിയമിക്കുക. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയവർക്ക് സ്ഥിരം സേവനത്തിനായി അപേക്ഷിക്കാം. ഓരോ ബാച്ചിലേയും പരമാവധി 25 ശതമാനം പേരെ സ്ഥിരനിയമനത്തിനായി പരിഗണിക്കും.
ശമ്പളം: ഒന്നുമുതൽ നാല് വരെയുള്ള വർഷങ്ങളിൽ യഥാക്രമം 30,000 രൂപ, 33,000 രൂപ, 36,500 രൂപ, 40,000 രൂപ.
നാവികസേനയുടെ വിജ്ഞാപനം ജൂലായ് ഒമ്പതിന്
അഗ്നിപഥ് പദ്ധതിപ്രകാരം നാവിക സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം ജൂലായ് ഒമ്പതിന് ഇറങ്ങും.
റിക്രൂട്ട്‌മെന്റ് കലണ്ടർ ജൂൺ 25-ന്.
ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് ഒന്നിന് ആരംഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിൻഡോ ജൂലായ് 15 മുതൽ 30 വരെ തുറന്നിരിക്കും.
പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയും ഒക്ടോബർ പകുതിയോടെ.
ഐ.എൻ.എസ്. ചിൽകയിൽ ചേരാനുള്ള മെഡിക്കൽ പരിശോധന നവംബർ 21-ന് ആരംഭിക്കും.
കരസേന
വിജ്ഞാപനം ജൂൺ 20-ന് ഇറങ്ങി.
ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് ഒന്നിന് ആരംഭിക്കും.
ഓഗസ്റ്റ് രണ്ടാംവാരം റിക്രൂട്ട്‌മെന്റ് റാലി.
ആദ്യബാച്ചിന്റെ പ്രവേശന പരീക്ഷ ഒക്ടോബർ 16-നും നവംബർ 13-നും.
ഡിസംബറിൽ ആദ്യബാച്ചുകാർ ട്രെയിനിങ് സെന്ററുകളിൽ റിപ്പോർട്ട് ചെയ്യണം.
രണ്ടാം ബാച്ചിന്റെ കംബൈൻഡ് എൻട്രൻസ് പരീക്ഷ 2023 ജനുവരിയിൽ. അവർ ട്രെയിനിങ് സെന്ററുകളിൽ 2023 ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്യണം.
2023 ജൂലായിൽ ആദ്യ ബാച്ച് അഗ്നിവീരർ യൂണിറ്റുകളിൽ റിപ്പോർട്ട് ചെയ്യും.
ഇ.എസ്.ഐ.സി. മെഡി. കോേളജുകളിൽ 491 അസിസ്റ്റന്റ് പ്രൊഫസർ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇ.എസ്.ഐ.സി.) കീഴിലുള്ള മെഡിക്കൽ കോളേജുകളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചുകളിലുമായി (പി.ജി.ഐ.എം.എസ്.ആർ.) അസിസ്റ്റന്റ് പ്രൊഫസർമാരുടെ 491 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ അവസരമുണ്ട്.
ഒഴിവുകൾ: അനാട്ടമി-19, അനസ്തീസിയോളജി-40, ബയോകെമിസ്ട്രി-14, കമ്യൂണിറ്റി മെഡിസിൻ-33, ഡെന്റിസ്ട്രി-3, ഡെർമറ്റോളജി-5, എമർജൻസി മെഡിസിൻ-9, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി-5, ജനറൽ മെഡിസിൻ-51, ജനറൽ സർജറി-58, മൈക്രോബയോളജി-28, ഒ.ബി.ജി.ഐ.-35, ഒഫ്താൽമോളജി-18, ഓർത്തോപീഡിക്‌സ്-30, ഒട്ടോറിനോളറിംഗോളജി-17, പീഡിയാട്രിക്-33, പതോളജി-22, ഫാർമക്കോളജി-15, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-8, ഫിസിയോളജി-14, സൈക്യാട്രി-7, റേഡിയോഡയഗ്‌നോസിസ് (റേഡിയോളജി)-14, റെസ്‌പിറേറ്ററി മെഡിസിൻ-6, സ്റ്റാറ്റിസ്റ്റീഷ്യൻ-4, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ-3.
വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.in ൽ ലഭിക്കും. അവസാന തീയതി: ജൂലായ് 18.
നേവൽ ഡോക് യാർഡിൽ 338 അപ്രന്റിസ്
യോഗ്യത: ഐ.ടി.ഐ./ എട്ടാംക്ലാസ്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
മുംബൈയിലെ നേവൽ ഡോക് യാർഡിൽ അപ്രിന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐ.ക്കാർക്കും എട്ടാംക്ലാസ് പാസായവർക്കും അവസരമുണ്ട്. വിവിധ ട്രേഡുകളിലായി 338 പേർക്കാണ് പ്രവേശനം. ഒരു വർഷത്തെയും രണ്ടുവർഷത്തെയും ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഡോക് യാർഡ് അപ്രന്റിസ് സ്‌കൂളിലാണ് പരിശീലനം.
ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ
ഒരുവർഷം: ഇലക്‌ട്രിഷ്യൻ-49, ഇലക്‌ട്രോപ്ലേറ്റർ-1, മറൈൻ എൻജിൻ ഫിറ്റർ-36, ഫൗണ്ട്റി മാൻ-2, പാറ്റേൺ മേക്കർ-2, മെക്കാനിക് ഡീസൽ-39, ഇൻസ്ട്രുമെന്റ് മെക്കാനിക്-8, മെഷീനിസ്റ്റ്-15, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്-15, പെയിന്റർ (ജനറൽ)-11, ഷീറ്റ് മെറ്റൽ വർക്കർ-3, പൈപ്പ് ഫിറ്റർ-22, മെക്കാനിക് റെഫ്രിജറേറ്റർ ആൻഡ് എ.സി.-8, ടെയ്‌ലർ (ജനറൽ)-4, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-23, ഇലക്‌ട്രോണിക്‌സ് മെക്കാനിക്-28, ഷിപ്പ് റൈറ്റ് വുഡ്-21, ഫിറ്റർ-5, മേസൺ ബിൽഡിങ് കൺസ്ട്രക്ടർ-8, ഐ.ആൻഡ്.സി.ടി.എസ്.എം.-3.
രണ്ടുവർഷം: ഷിപ്പ് റൈറ്റ് സ്റ്റീൽ, റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത
50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ. (എൻ.സി.വി.ടി.) വിജയവുമാണ് യോഗ്യത. രണ്ടുവർഷത്തെ പരിശീലനത്തിലുൾപ്പെടുന്ന റിഗ്ഗർ ട്രേഡിലേക്ക് എട്ടാംക്ലാസ് പാസായവർക്കാണ് അവസരം.
സ്റ്റൈപ്പെൻഡ്
ഒന്നാംവർഷത്തിൽ ഐ.ടി.ഐ. പാസായവർക്ക് 7000 രൂപയും ഫ്രഷേഴ്സിന് 6000 രൂപയും. രണ്ടാംവർഷത്തിന് 10 ശതമാനം വർധനയുണ്ടാവും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന എഴുത്തുപരീക്ഷ മുംബൈയിലാവും നടക്കുക.
അപേക്ഷ
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dasapprenticembi.recttindia.in കാണുക. അവസാന തീയതി: ജൂലായ് എട്ട്.
67 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം
കേരള പബ്ലിക് സർവീസ് കമ്മിഷൻ 67 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.keralapsc.gov.in അവസാന തീയതി: ജൂലായ് 20. തസ്തിക, ഡിപ്പാർട്ട്‌മെന്റ് എന്ന ക്രമത്തിൽ.
ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): മെഡിക്കൽ ഓഫീസർ (നാച്വർ ക്യൂർ)-ഭാരതീയ ചികിത്സാവകുപ്പ് ഓക്യുപ്പേഷണൽ തെറാപ്പിസ്റ്റ്-ആരോഗ്യം മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്-ഭൂജലം ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ-കേരള സിറാമിക്‌സ് ലിമിറ്റഡ് ഇൻവെസ്റ്റിഗേറ്റർ (ആന്ത്രപ്പോളജി/സോഷ്യോളജി)-കിർത്താഡ്‌സ് കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II (കന്നട)-നിയമവകുപ്പ് ഗവൺമെന്റ് സെക്രട്ടേറിയറ്റ് പാർട്ട്‌ടൈം ടെയ്‌ലറിങ് ഇൻസ്ട്രക്ടർ-സാമൂഹിക നീതിവകുപ്പ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്-കേരള സെറാമിക്‌സ് ലിമിറ്റഡ് ചീഫ് സ്റ്റോർ കീപ്പർ-ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..