കറന്റ് അഫയേഴ്സ്


അമേരിക്കയിലെ നാഷണൽ ഫുട്‌ബോൾ ലീഗിന് ശേഷം സംപ്രേഷണാവകാശം ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ ലീഗേത്?
ഇന്ത്യൻ പ്രീമിയർ ലീഗ്. 44,075 കോടി രൂപയ്ക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേഷണാവകാശം വിറ്റുപോയത്.

ആദ്യകാല ഇന്റർനെറ്റ് ബ്രൗസർ, 27 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ചു. പേര്?
ഇന്റർനെറ്റ് എക്‌സ്‌ പ്ലോറർ

ഷിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം
ബംഗ്ലാദേശ്. രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്.

സായുധസേനകളിലേക്ക് നാലുവർഷത്തേക്കു നിയമനംനൽകുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ പേര്?
അഗ്നിപഥ്

ഏകദിന ക്രിക്കറ്റിൽ 498 റൺസ് നേടി സ്വന്തം റെക്കോഡ് തിരുത്തിയ ടീമേത്?
ഇംഗ്ലണ്ട്

സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ് 2002 മുതൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജലപുരസ്‌കാരം നേടിയ മലയാളി?
പ്രൊഫസർ ടി. പ്രദീപ്. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറാണ് ടി. പ്രദീപ്. ഏകദേശം രണ്ടുകോടി രൂപയാണ് ജലപുരസ്‌കാരത്തിന്റെ സമ്മാനത്തുക.

ഫിലിപ്പീൻസിലെ പുതിയ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത വനിത?
സാറാ ഡ്യുട്ടെർട്ട്. നിലവിലെ പ്രസിഡന്റായ റോഡ്രിഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറാ.

ഫ്രാൻസിലെ ലൂയി പതിന്നാലാമനുശേഷം ലോകത്ത് രാജവാഴ്ചയിൽ കൂടുതൽക്കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോഡ് അടുത്തിടെ ഒരു വനിത സ്വന്തമാക്കി. പേര്?
ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..