ഗേറ്റ് സ്കോർ ഉണ്ടെങ്കിൽ ജോലി റെഡി


3 min read
Read later
Print
Share

കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനിയാകാം

മഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 1050 ഒഴിവുണ്ട്. ഗേറ്റ് 2022 സ്കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാർക്ക് എല്ലാ വിഭാഗത്തിലും ഒഴിവുകളുണ്ട്.

ഒഴിവുകൾ

മൈനിങ്-699, സിവിൽ-160, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-124, സിസ്റ്റം ആൻഡ് ഇ.ഡി.പി.-67.

യോഗ്യത

മൈനിങ്, സിവിൽ, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിൽ നേടിയ ബി.ഇ./ബി.ടെക്./ ബി.എസ്‌സി. (എൻജിനിയറിങ്) ആണ് യോഗ്യത. സിസ്റ്റം ആൻഡ് ഇ.ഡി.പി.യിലേക്ക് ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എൻജിനിയറിങ്) ഇൻ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ഐ.ടി. അല്ലെങ്കിൽ എം.­സി.എ.യാണ് യോഗ്യത.
യോഗ്യതകളെല്ലാം 60 ശതമാനം മാർക്കോടെ നേടിയതാകണം. (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്ക് മതി). 2021-2022 വർഷത്തിൽ കോഴ്സ് പൂർത്തീകരിച്ചവർക്കാണ് അവസരം. പ്രായപരിധി: 2022 മേയ് 31-ന് 30 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ലഭിക്കുന്ന അടിസ്ഥാനശമ്പളം 50,000 രൂപയാണ്. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കിയാൽ 60,000-1,80,000 രൂപ സ്‌കെയിലിൽ നിയമിക്കും. രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം. മൂന്നുലക്ഷംരൂപ സർവീസ് ബോണ്ട് നൽകണം.
അവസാന തീയതി: ജൂലായ് 22. വിവരങ്ങൾക്ക് www.coalindia.in

ഡി.ആർ.ഡി.ഒ.യിൽ 630 സയന്റിസ്റ്റ്

: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) സയന്റിസ്റ്റ്-ബി തസ്തികയിലെ 630 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഡി.­ആർ.ഡി.ഒ-579, ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ സയൻസ് ആൻഡ് ടെക്‌നോളജി-8, ഏറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി-43 എന്നിങ്ങനെയാണ് ഒഴിവുകൾ. എൻജിനിയറിങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കുമാണ് അവസരം. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

വിഷയങ്ങൾ

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്/ മെറ്റലർജിക്കൽ എൻജിനിയറിങ്, ഫിസിക്‌സ്, കെമിസ്ട്രി, കെമിക്കൽ എൻജിനിയറിങ്, ഏറോനോട്ടിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്‌സ്, സിവിൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ്, നേവൽ ആർക്കിടെക്ചർ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, അറ്റ്‌മോസ്ഫറിക് സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി.

തിരഞ്ഞെടുപ്പ്

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നിവയിലേക്ക് ഗേറ്റ് സ്കോർ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. മറ്റു വിഷയങ്ങളിലേക്ക് ഗേറ്റ് സ്കോറും അഭിമുഖത്തിലെ പ്രകടനവുമായിരിക്കും പരിഗണിക്കുക.
പ്രായപരിധി: ഡി.­ആർ.ഡി.ഒ.യിലെ ഒഴിവുകളിലേക്ക് 28 വയസ്സും ഡി.എസ്.ടി.യിലെ ഒഴിവുകളിലേക്ക് 35 വയസ്സും എ.ഡി.എ.യിലെ ഒഴിവുകളിലേക്ക് 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ആരംഭിക്കുന്ന അന്നു മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.rac.gov.in

ബാങ്ക് ഓഫ് ബറോഡയിൽ 325 മാനേജർ/അനലിസ്റ്റ്

വഡോദര ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡയിൽ 325 ഒഴിവ്. കേരളത്തിൽ എറണാകുളത്തും പരീക്ഷാകേന്ദ്രമാണ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.
*റിലേഷൻഷിപ്പ് മാനേജർ-175 (സീനിയർ മാനേജ്മെന്റ് ഗ്രേഡ്-75, മിഡിൽ മാനേജ്മെന്റ് ഗ്രേഡ്-100): ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ഡിപ്ലോമ. സി.എ./സി.എഫ്.എ./സി.എസ്./സി.എം.എ. യോഗ്യതയുള്ളവർക്ക് മുൻഗണന. 5 മുതൽ 10 വർഷത്തെ പ്രവൃത്തിപരിചയം.
*ക്രെഡിറ്റ് അനലിസ്റ്റ്-150 (മിഡിൽ മാനേജ്മെന്റ് ഗ്രേഡ് III-100, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് II-50): ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/സി.എ./സി.എം.എ./സി.എസ്./സി.എഫ്.എ. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് III-യ്ക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
വിവരങ്ങൾക്ക്: www.bankofbaroda.in
അവസാനതീയതി: ജൂലായ് 12

കൊച്ചിൻ ഷിപ്പ്‌യാർഡിൽ 106 വർക്ക്മെൻ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ 106 വർക്ക്‌മെൻ ഒഴിവ്. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും.
സെമി സ്‌കിൽഡ് റിഗ്ഗർ-53, സ്‌കാഫോൾഡർ-5, സേഫ്റ്റി അസിസ്റ്റന്റ്-18, ഫയർമാൻ-29, കുക്ക്-1. ശമ്പളം: ആദ്യത്തെ വർഷം 21,000 രൂപ, രണ്ടാമത്തെ വർഷം 22,800 രൂപ, മൂന്നാമത്തെ വർഷം 23,400 രൂപ. അധിക സമയ ജോലിക്ക് അധികവേതനം ലഭിക്കും.
എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ജൂലായ് എട്ട്. വിവരങ്ങൾക്ക്: www.cochinshipyard.in

സിയാൽ ഡ്യൂട്ടി ഫ്രീയിൽ എം.ബി.എ.ക്കാർക്ക് അവസരം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ മാനേജർ ട്രെയിനി- എം.ബി.എ. (മാർക്കറ്റിങ്)- 5, അസിസ്റ്റന്റ് മാനേജർ- എം.ബി.എ. (മാർക്കറ്റിങ്, കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം- 1) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിവരങ്ങൾക്ക്: careers.cochindutyfree.com
അവസാന തീയതി: ജൂലായ് ഏഴ്

Content Highlights: vijayapadam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..