കറന്റ് അഫയേഴ്സ്


ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ആദ്യമായി ഇടതുപക്ഷ പ്രസിഡന്റ് അധികാരമേറ്റു. പേര്?
ഗുസ്താവോ പെത്രോ. ആഫ്രിക്കൻ വംശജ ഫ്രാൻസിയ മാർകേസാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയാണിവർ.

ജൂലായ് 18-ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്നതാര്?
ദ്രൗപദി മുർമു. ഒഡിഷയിലെ ബി.ജെ.പി.യുടെ ആദിവാസിവിഭാഗം നേതാവും ഝാർഖണ്ഡ് മുൻ ഗവർണറുമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുടെ ആദ്യത്തെ ആദിവാസി വനിതാ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയാര്?
യശ്വന്ത് സിൻഹ

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത് ആര്?
രുചിര കാംബോജ്. ഇന്ത്യയുടെ യു.എൻ. സ്ഥാനപതിയായ ടി.എസ്. തിരുമൂർത്തി വിരമിക്കുന്ന ഒഴിവിലാണ് മുതിർന്ന ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ രുചിരയ്ക്ക് നിയമനം.

ഫെഡറേഷൻ ഓഫ് അന്താരാഷ്ട്ര ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (എഫ്.ഐ.സി.എ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?
ലിസ സ്ഥലേക്കർ. ഇന്ത്യയിൽ ജനിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിലെ വലിയ താരമായിവളർന്ന ലിസ ഈ സ്ഥാനത്തെ ത്തുന്ന ആദ്യ വനിതയാണ്.

ദേശീയ അന്വേക്ഷണ ഏജൻസിയുടെ (എൻ.ഐ.എ.) പുതിയ മേധാവി?
ദിൻകർ ഗുപ്ത. പഞ്ചാബ് മുൻ ഡി.ജി.പി.യായ ദിൻകറിന് 2024 മാർച്ച് 31 വരെയാണ് കാലാവധി.

ബ്രിക്‌സ് ഉച്ചക്കോടിക്ക്‌ ആതിഥ്യംവഹിച്ച രാജ്യം?
ചൈന

വിവർത്തനത്തിനുള്ള 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് മലയാളത്തിൽ നിന്ന് അർഹനായതാര്?
സുനിൽ ഞാളിയത്ത്. മഹാശ്വേതാദേവിയുടെ ‘ബാഷായ് ടുഡു’ എന്ന നോവൽ ബംഗാളിയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്തതിനാണ് ബഹുമതി.

ബെന്യമിന്റെ ആടുജീവിതം ഒഡിയ ഭാഷയിലേക്ക് വിവർത്തനംചെയ്ത് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്‌കാരത്തിന് അർഹനായത് ആര്?
ഗൗരഹരി ദാസ്

നീതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിതനായത് ആര്?
പരമേശ്വൻ അയ്യർ. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിക്ക് നേതൃത്വംനൽകി ശ്രദ്ധേയനായ മലയാളി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് പരമേശ്വരൻ അയ്യർ.

ഇന്റലിജൻസ് ബ്യൂറോ മേധാവിയായി നിയമിതനായതാര്?
തപൻ കുമാർ ദേക. നിലവിലെ മേധാവി അരവിന്ദ് കുമാറിന്റെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകും.

അതിസമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ 48-ാം ഉച്ചകോടി നടന്നത് എവിടെ ?
തെക്കൻ ജർമനിയിലെ ഷ്ലോസ് എൽമൗ

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..