നവോദയ വിദ്യാലയസമിതിക്കു കീഴിൽ രാജ്യത്താകെയുള്ള വിദ്യാലയങ്ങളിൽ അധ്യാപകരുടെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകർക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.
ഒഴിവുകൾ
* പ്രിൻസിപ്പൽ- 12, * പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്- 397, * ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്- 683, * ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (തേഡ് ലാംഗ്വേജ്)- 343, * മറ്റ് വിഭാഗങ്ങളിലെ അധ്യാപകർ- 181 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഒഴിവുകൾ (വിഷയം തിരിച്ച്): * പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി.): ബയോളജി- 42, കെമിസ്ട്രി- 55, കൊമേഴ്സ്- 29, ഇക്കണോമിക്സ്- 83, ഇംഗ്ലീഷ്- 37, ജ്യോഗ്രഫി- 41, ഹിന്ദി- 20, ഹിസ്റ്ററി- 23, മാത്‌സ്- 26, ഫിസിക്സ്- 19, കംപ്യൂട്ടർ സയൻസ്- 22.
*ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.): ഇംഗ്ലീഷ്- 144, ഹിന്ദി- 147, മാത്‌സ്- 167, സയൻസ്- 101, സോഷ്യൽ സ്റ്റഡീസ്- 124.
*ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (തേഡ് ലാംഗ്വേജ്): അസമീസ്- 66, ബോഡോ- 9, ഗാരോ- 8, ഗുജറാത്തി- 40, കന്നഡ- 6, ഖാസി- 9, മലയാളം- 11, മറാത്തി- 26, മിസോ- 9, നേപ്പാളി- 6, ഒഡിയ- 42, പഞ്ചാബി- 32, തമിഴ്- 2, തെലുഗു- 31, ഉറുദു- 44.
*മറ്റ് വിഭാഗങ്ങളിലെ അധ്യാപകർ: മ്യൂസിക്- 33, ആർട്ട്- 43, പി.ഇ.ടി. (പുരുഷൻ)- 21, പി.ഇ.ടി. (വനിത)- 31, ലൈബ്രേറിയൻ- 53.
പ്രായപരിധി: 35 വയസ്സ്. ശമ്പളം: 44,900-1,42,400 രൂപ.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയൻ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 150 മാർക്കിനായിരിക്കും (150 ചോദ്യങ്ങൾ) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറൽ അവെയർനെസ്, റീസണിങ്, ഐ.സി.ടി. നോളജ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ഡൊമൈൻ നോളജ് എന്നിവയായിരിക്കും ഉണ്ടാവുക.
പരീക്ഷാകേന്ദ്രങ്ങൾ
പ്രിൻസിപ്പൽ തസ്തികയിലേക്ക് പരീക്ഷ ഡൽഹിയിൽവെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തിൽ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപിൽ കവരത്തിയാണ് കേന്ദ്രം. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷ
www.navodaya.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 22. അപേക്ഷാഫീസ് പ്രിൻസിപ്പൽ- 2000 രൂപ, പി.ജി.ടി.- 1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകർ- 1500 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി തൊഴിൽവാർത്ത കാണുക.
ഐ.ബി.പി.എസ്. വിജ്ഞാപനം പൊതുമേഖലാ ബാങ്കുകളിൽ 6035 ക്ലാർക്ക്
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6035 ഒഴിവുകളുണ്ട്. കേരളത്തിൽ 70 ഒഴിവുകളാണുള്ളത്.
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം:
ഒഴിവുകളുടെ എണ്ണം
* ആന്തമാൻ ആൻഡ് നിക്കോബാർ- 4 *ആന്ധ്രാപ്രദേശ്- 209 *അരുണാചൽപ്രദേശ്- 14 *അസം- 157 *ബിഹാർ- 281 *ചണ്ഡീഗഢ്- 12 *ഛത്തീസ്ഗഢ്- 104 *ദാദ്ര ആൻഡ് നഗർഹവേലി *ദാമൻ & ദിയു- 1 *ഡൽഹി- 295 *ഗോവ- 71 *ഗുജറാത്ത്- 304 *ഹരിയാണ- 138 *ഹിമാചൽപ്രദേശ്- 91 * ജമ്മു ആൻഡ് കശ്മീർ- 35 *ത്ധാർഖണ്ഡ്- 69 *കർണാടക- 358 *കേരളം- 70 *ലക്ഷദ്വീപ്- 5 *മധ്യപ്രദേശ്- 309 *മഹാരാഷ്ട്ര- 775 *മണിപ്പുർ- 4 *മേഘാലയ- 6 *മിസോറം- 4 *നാഗാലാൻഡ്- 4 *ഒഡിഷ- 126 *പുതുച്ചേരി- 2 *പഞ്ചാബ്- 407 *രാജസ്ഥാൻ- 129 *സിക്കിം- 11 *തമിഴ്നാട്- 288 *തെലങ്കാന- 99 *ത്രിപുര- 17 *ഉത്തർപ്രദേശ്- 1089 *ഉത്തരാഖണ്ഡ്- 19 *പശ്ചിമബംഗാൾ- 528.
രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്കോർ അനുസരിച്ചായിരിക്കും 2024 മാർച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. സെപ്റ്റംബറിലായിരിക്കും പ്രിലിമിനറി ഓൺലൈൻ പരീക്ഷ.
യോഗ്യത
അംഗീകൃത ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്കൂൾ/കോളേജ് തലത്തിൽ കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്‌നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 21.07.2022 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പരീക്ഷ
2022 സെപ്റ്റംബറിലായിരിക്കും ഓൺലൈൻ പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കായി 2022 ഒക്ടോബറിൽ ഓൺലൈൻ മെയിൻ പരീക്ഷ നടക്കും. 2023 ഏപ്രിലിൽ അലോട്ട്‌മെന്റ് നടക്കും.
അപേക്ഷ
www.ibps.in വഴി ജൂലായ് 21 വരെ അപേക്ഷിക്കാം.
Content Highlights: vijayapadam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..