കറന്റ് അഫയേഴ്സ്


മഹാരാഷ്ട്രയിലെ 20-ാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
ഏക്‌നാഥ് ഷിന്ദേ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഭരണത്തിലിരുന്ന മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേന പിളർന്നാണ്‌ ഷിന്ദേയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.-ശിവസേന (വിമത) സഖ്യം അധികാരത്തിലേറിയത്.
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി നിയമിതനായതാര്?
ആകാശ് അംബാനി
വനിതകളുടെ 3000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡ് നേടിയ താരം?
പരുൾ ചൗധരി
ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾക്കുള്ള നിരോധനം പ്രാബല്യത്തിൽ വന്നതെന്ന്?
2022 ജൂലായ് 1. നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.
ഫിലിപ്പീൻസിന്റെ 17-ാമത് പ്രസിഡന്റായി
അധികാരമേറ്റതാര്?
ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ. ‘ബോങ്ബോങ്’ എന്നറിയപ്പെടുന്ന മാർക്കോസ് ജൂനിയർ, മുൻ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിന്റെ മകനാണ്. നിലവിലെ വൈസ് പ്രസിഡന്റായ മരിയ റോബ്രെഡോയെ പരാജയപ്പെടുത്തിയാണ് അധികാരത്തിലേറിയത്.
ഐ.എസ്.ആർ.ഒ.യുടെ പി.എസ്.എൽ.വി. സി-53 റോക്കറ്റ് ഏത് രാജ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളെയാണ് 2022 ജൂൺ 30-ന് ഭ്രമണപഥത്തിലെത്തിച്ചത്?
സിങ്കപ്പൂരിന്റെ പി.എസ്.എൽ.വി. റോക്കറ്റിന്റെ 55-ാമത്തെ ദൗത്യവും പി.എസ്.എൽ.വി. കോർ എലോൺ വകഭേദത്തിന്റെ 15-ാമത്തെ ദൗത്യവുമാണിത്. കൊറിയയിൽ നിർമിച്ച ഡി.എസ്.-ഇ.ഒ. ഉപഗ്രഹം, ന്യൂസാർ ഉപഗ്രഹം, സിങ്കപ്പൂരിലെ നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയുടെ സ്കൂബ് വൺ ഉപഗ്രഹം എന്നിവയാണ് വിക്ഷേപിച്ചത്.
മൂന്നാമത് ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന്
അർഹനായ ചലച്ചിത്ര സംവിധായകനാര്?
കെ.പി. കുമാരൻ. 50,000 രൂപയും ശില്പി ബാലൻ നമ്പ്യാർ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്ര വുമാണ് പുരസ്കാരം.
ഇസ്രയേലിന്റെ 14-ാമത് പ്രധാനമന്ത്രിയായി
ചുമതലയേറ്റതാര്?
യയിർ ലാപിഡ്. 2022 നവംബർ ഒന്നിന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കാവൽ പ്രധാനമന്ത്രിപദമാണ് വഹിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്ററെന്ന ബഹുമതി നേടിയ ഇന്ത്യൻ താരം?
ജസ്പ്രീത് ബുംറ. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറിലാണ് 35 റൺസ് നേടി (ബാറ്റിങ്ങിലൂടെ നേടിയത് 29 റൺസ്, എക്‌സ്ട്രാസിലൂടെ 6 റൺസ്) താരം റെക്കോഡിട്ടത്. ദക്ഷിണാഫ്രിക്കയുടെ റോബിൻ പീറ്റേഴ്സണെതിരേ 28 റൺസടിച്ച വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയുടെ പേരിലുള്ള റെക്കോഡാണ് ബുംറ മറികടന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ ?
രാഹുൽ നർവേക്കർ. മഹാരാഷ്ട്രയിലെ കൊളാബ നിയോജക മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി. എം. എൽ.എ.യാണ് 45-കാരനായ രാഹുൽ.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..