പവർഗ്രിഡ് കോർപ്പറേഷനിൽ 1151 അപ്രന്റിസ്


യോഗ്യത പത്താംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ, എൻജിനിയറിങ് ബിരുദം, എം.ബി.എ., എൽഎൽ.ബി.

കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1151 ഒഴിവുണ്ട്. 12 റീജണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരളമുൾപ്പെടുന്നത് ബെംഗളൂരു ആസ്ഥാനമായുള്ള സതേൺ റീജൺ ട്രാൻസ്മിഷൻ-II-ലാണ്. പത്താംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ, എൻജിനിയറിങ് ബിരുദം, എം.ബി.എ., എൽഎൽ.ബി. തുടങ്ങിയ യോഗ്യതകളുള്ളവർക്കാണ് അവസരം. ഒരു വർഷമാണ് പരിശീലനകാലാവധി. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ യോഗ്യതനേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിവരെയുള്ള രണ്ടുകൊല്ലമാണ് കണക്കാക്കുക. അവസാനവർഷം ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. മുൻപ് മറ്റെവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്തവരെയും ഒരുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല. സ്റ്റൈപ്പൻഡ്: പത്താംക്ലാസ്, ഐ.ടി.ഐ. യോഗ്യതയുള്ള ട്രേഡുകളിൽ 11,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ള ട്രേഡുകളിൽ 12,000 രൂപയും ബിരുദ/ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ട്രേഡുകളിൽ 15,000 രൂപയുമാണ് സ്റ്റൈപ്പൻഡ്. കമ്പനി താമസസൗകര്യം നൽകുന്നില്ലെങ്കിൽ 2500 രൂപ അധികമായി അനുവദിക്കും. യോഗ്യതനേടിയിരിക്കേണ്ട കോഴ്സിന്റെ മാർക്ക് അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷ: അപ്രന്റിസ്ഷിപ്പിനുള്ള NATS/NAPS വെബ്സൈറ്റുകളിൽ (https://apprenticeshipindia.gov.in/https://portal.mhrdnats.gov.in) ആദ്യം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergrid.in കാണുക.
അവസാന തീയതി: ജൂലായ് 31

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..