ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ/ കോൺസ്റ്റബിൾ തസ്തികകളിലെ 2268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ തസ്തികയിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അവസരം. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.
കോൺസ്റ്റബിൾ (ഡ്രൈവർ)
ശാരീരികവൈകല്യമുള്ളവരും വനിതകളും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-30. (01.07.2022 പ്രകാരം) (02.07.1992-നും 01.07.2001-നും ഇടയിൽ ജനിച്ചവർ). ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നും വർഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.യോഗ്യത: 10+2 (സീനിയർ സെക്കൻഡറി) വിജയം/തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. വാഹന അറ്റകുറ്റപ്പണികളിൽ പരിജ്ഞാനം.
ശമ്പളം: 21,700-69,100 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ.
ഹെഡ് കോൺസ്റ്റബിൾ-അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ/ടെലിപ്രിന്റർ ഓപ്പറേറ്റർ
പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധി: 18-27 (01.07.2022 പ്രകാരം) (02.07.1995-നും 01.07.2004-നും ഇടയിൽ ജനിച്ചവർ). ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്കും വിമുക്തഭടൻമാർക്കും മൂന്നും വർഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.യോഗ്യത: സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച് 10+2 (സീനിയർ സെക്കൻഡറി) ജയം അല്ലെങ്കിൽ മെക്കാനിക്-കം-ഓപ്പറേറ്റർ ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.). കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിങ് പരിജ്ഞാനവും വേണം.
ശമ്പളം: 25,500-81,100 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ.
അപേക്ഷ www.ssc.nic.in വഴി നൽകാം. അവസാനതീയതി: ജൂലായ് 29.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..