കറന്റ് അഫയേഴ്സ്


മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ജീവിതം ആധാരമാക്കി ഒരുങ്ങുന്ന ചലച്ചിത്രം?
‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ അൺടോൾഡ് വാജ്‌പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. സന്ദീപ് സിങ്ങാണ് സംവിധായകൻ.

ഗണിതശാസ്ത്ര നൊബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ്‌മെഡലിന് 2022-ൽ അർഹരായത് ആരെല്ലാം?
മരിന വിയസോവ്സ്‌ക (യുക്രൈൻ), യൂഗോ ഡുമിനിൽ-കോപിൻ (ഫ്രാൻസ്), ജൂൺ ഹുഹ് (കൊറിയൻ-അമേരിക്കൻ), ജെയിംസ് മെയ്നാഡ് (ബ്രിട്ടൻ). പുരസ്കാരം 40 വയസ്സിൽ താഴെയുള്ള ഗണിതശാസ്ത്രപ്രതിഭകൾക്ക് നാലുവർഷത്തിലൊരിക്കലാണ് സമ്മാനിക്കുക. പുരസ്കാരത്തിന്റെ 80 വർഷത്തെ ചരിത്രത്തിൽ ജേതാവാകുന്ന രണ്ടാമത്തെ വനിതയാണ് മരിന വിയസോവ്സ്‌ക.

‘ജി-20’ൽ ഇന്ത്യയുടെ ‘ഷേർപ’യായി നിയമിതനായ നിതി ആയോഗ് മുൻ സി.ഇ.ഒ.?
അമിതാഭ് കാന്ത്. ഉച്ചകോടികളിലോ അന്താരാഷ്ട്രയോഗങ്ങളിലോ രാജ്യത്തിന്റെയും രാഷ്ട്രത്തലവന്റെയുമൊക്കെ പ്രതിനിധിയായി നിയോഗിക്കപ്പെടുന്നവരാണ് ‘ഷേർപ’.

തെക്കൻ സുഡാനിലെ ഐക്യരാഷ്ട്രസഭാദൗത്യത്തിന്റെ തലവനായി നിയമിതനായ ഇന്ത്യാക്കാരനാര്?
ലെഫ്റ്റ്നന്റ് ജനറൽ മോഹൻ സുബ്രഹ്മണ്യൻ.

ഒളിമ്പ്യൻ പി.ടി. ഉഷയ്ക്കൊപ്പം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് മൂന്നുപേർ ആരെല്ലാം?
സംഗീതജ്ഞൻ ഇളയരാജ, ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ

ഈയിടെ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ബോറിസ് ജോൺസൺ. ലൈംഗികാരോപണവിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയോഗിച്ച ജോൺസണിന്റെ തീരുമാനം മന്ത്രിമാരുടെ രാജിക്ക് വഴിവെച്ചിരുന്നു. അതോടെയാണ് ജോൺസണും പടിയിറങ്ങേണ്ടിവന്നത്.

ഏറ്റവും കൂടുതൽക്കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം ജൂലായ് എട്ടിന് വെടിയേറ്റ് കൊല്ലപ്പെട്ടു. ആരാണദ്ദേഹം?
ഷിൻസോ ആബെ. ഒൻപതുവർഷം (2006-2007, 2012-2020) ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു.

ദേശീയ സ്‌ക്വാഷ് അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്?
നിരുപമ ദുബെ

ഇന്ത്യൻ നാവികസേനയുടെ പുതിയ പടക്കപ്പലേത്?
ദുണഗിരി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമാണശാലയാണിത് നിർമിച്ചത്.

വിംബിൾഡൺ ടെന്നീസ് വനിത, പുരുഷ വിഭാഗം ചാമ്പ്യന്മാർ?
കസാഖ്‌സ്താൻ താരം എലൈന റൈബാക്കിനയാണ് വനിതാവിഭാഗം ചാമ്പ്യനായത്. ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജെബിയൂറിനെ റൈബാക്കിന തോൽപ്പിച്ചു. നൊവാക് ജോക്കോവിച്ചാണ് പുരുഷവിഭാഗം ചാമ്പ്യൻ. ജോക്കോവിച്ചിന്റെ 21-ാം ഗ്രാൻഡ്സ്ലാമും ഏഴാം വിംബിൾഡൺ കിരീടവുമാണിത്. ഫൈനലിൽ ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസിനെ തോൽപ്പിച്ചു.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..