കറന്റ് അഫയേഴ്സ്


ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പ്രശസ്തമായ തീം സംഗീതം ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞൻ ഈയിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത്?
മോണ്ടി നോർമൻ
വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
135. 146 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയാണ് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യു.ഇ.എഫ്. തയ്യാറാക്കിയത്. ഐസ്‌ലൻഡാണ് പട്ടികയിൽ ഒന്നാമത്. ഫിൻലൻഡ്, നോർവേ, ന്യൂസീലൻഡ്, സ്വീഡൻ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങൾ.
കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്നതാര്?
ഹർമൻ പ്രീത് കൗർ
ടൈം മാഗസിൻ തയ്യാറാക്കിയ, ഈ വർഷം ലോകത്ത് സന്ദർശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളിൽ കേരളത്തിനൊപ്പം ഇടംപിടിച്ച ഇന്ത്യൻ നഗരമേത്?
അഹമ്മദാബാദ്
ഇന്ത്യയിൽ ആദ്യമായി ലിഥിയം അയോൺ ബാറ്ററി സെൽ വികസിപ്പിച്ച കമ്പനി?
ഒല ഇലക്‌ട്രിക്. നിക്കൽ, മാംഗനീസ്, കോബാൾട്ട് എന്നിവ കാഥോഡായും ഗ്രാഫൈറ്റും സിലിക്കണും ആനോഡായും ഉപയോഗിക്കുന്ന സെല്ലിന് എൻ.എം.സി. 2170 എന്നാണ് പേരുനൽകിയിരിക്കുന്നത്.
എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാര്?
ജഗ്ദീപ് ധൻകർ. പശ്ചിമബംഗാൾ ഗവർണറും രാജസ്ഥാനിലെ ജുൻജുനിൽ നിന്നുള്ള ബി.ജെ.പി.യുടെ ജാട്ട് നേതാവുമാണ് ഈ 71-കാരൻ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ മുൻ ഉപാധ്യക്ഷയുമായ മാർഗരറ്റ് ആൽവ (80) യാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.
2021-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായ വ്യക്തി?
കെ.പി. കുമാരൻ. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം
പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണർ?
ലാ ഗണേശൻ. മണിപ്പുർ ഗവർണറായ ഗണേശന് ബംഗാളിന്റെ അധികച്ചുമതലയാണ് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോർട്ട്‌ ഫെഡറേഷൻ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻതാരം?
ഐശ്വരി പ്രതാപ് സിങ് തോമർ
സിങ്കപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ കിരീടം നേടിയതാര്?
പി.വി. സിന്ധു. ഫൈനലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേത്രിയായ ചൈനയുടെ വാങ് ഷിയെയാണ് തോൽപ്പിച്ചത്.
നാഷണൽ സ്റ്റോക്ക് എക്‌സചേഞ്ച് എം.ഡി.യും സി.ഇ.ഒ.യുമായി നിയമിതനാകാൻ സെബി അനുമതി ലഭിച്ചതാർക്ക്?
ആശിഷ് കുമാർ ചൗഹാൻ. നിലവിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ.) എം.ഡി.യും സി.ഇ.ഒ.യുമാണ് ഇദ്ദേഹം.
ഇന്ത്യയിൽ വാനര വസൂരി ആദ്യം റിപ്പോർട്ട്ചെയ്ത സംസ്ഥാനം?
കേരളം.
ജൂലായിൽ ഇന്ത്യൻ നേവി ഡീകമ്മിഷൻചെയ്ത
അന്തർവാഹിനിയേത്?
ഐ.എൻ.എസ്. സിന്ധുധ്വജ്. 35 വർഷത്തെ സേവനത്തിനുശേഷമാണ് ഈ അന്തർവാഹിനി ഡീകമ്മിഷൻ ചെയ്തത്.Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..