ജിപ്മറിൽ 139 നഴ്സ്/ പാരാമെഡിക്കൽ സ്റ്റാഫ്


പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) നഴ്സിങ് ഓഫീസറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സിങ് ഓഫീസറുടെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നടത്തും.

നഴ്സിങ് ഓഫീസർ
ഒഴിവ്-128. യോഗ്യത-ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്‌സി. നഴ്സിങ്/
ബി.എസ്‌സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴിസിങ്ങും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ ഡിപ്ലോമയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ് രജിട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
ബി.എസ്‌സി. യോഗ്യതകൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയതാവണം. ഡിപ്ലോമ യോഗ്യത ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃതസ്ഥാപനം/ബോർഡ്/കൗൺസിലിൽ നിന്നോ നേടിയതാവണം. ശമ്പളം 44,900 രൂപ.
എക്സ്റേ ടെക്നീഷ്യൻ (റേഡിയോ ഡയഗ്‌നോസിസ്)
ഒഴിവ്-6. യോഗ്യത-ബി.എസ്‌സി. റേഡിയോഗ്രാഫി/മെഡിക്കൽ ഇമേജിങ് ടെക്നോളജി/തത്തുല്യം (ത്രിവത്സര കോഴ്സ്), റേഡിയോ ഡയഗ്‌നോസിസ് ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ രണ്ടുവർഷത്തെ പരിചയം. ശമ്പളം 35,400 രൂപ.
എക്സ്റേ ടെക്നീഷ്യൻ
(റേഡിയോതെറാപ്പി)
ഒഴിവ്-3. യോഗ്യത-ബി.എസ്‌സി. (റേഡിയേഷൻ തെറാപ്പി/ ബി.എസ്‌സി. (റേഡിയോ
തെറാപ്പി)., AERB e-LORA രജിസ്ട്രേഷനും രണ്ടുവർഷത്തെ
പ്രവർത്തനപരിചയവും. ശമ്പളം 35,400 രൂപ.
റെസ്‌പറേറ്ററി ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവ്-2. യോഗ്യത-ബി.എസ്‌സി. (എം.എൽ.ടി.). പൾമനറി ഫങ്ഷൻ ടെസ്റ്റ് ലബോറട്ടറി/അലർജി ലബോറട്ടറി/റെസ്‌പറേറ്ററി അലർജി ആൻഡ് ഇമ്യൂണോതെറാപ്പി ലബോറട്ടറിയിലും കംപ്യൂട്ടർ സോഫ്റ്റ് വേറിൽ ഓരോവർഷത്തെയും പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാവും. ശമ്പളം 29,200 രൂപ.
വിവരങ്ങൾക്ക്: www.jipmer.edu.in

നേവിയിൽ 200 അഗ്നിവീർ
:ഇന്ത്യൻ നേവിയിൽ അഗ്നിവീർ (മെട്രിക്) തസ്തികയിലെ 200 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് (മെട്രിക്കുലേഷൻ). പ്രായം: 1999 ഡിസംബർ 1-നും 2005 മേയ് 31-നുമിടയിൽ ജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ).
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലായ് 25 മുതൽ 30 വരെ www.joinindiannavy.gov.in വഴി അപേക്ഷിക്കാം.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..