കറന്റ് അഫയേഴ്സ്


? യു.എസിൽനടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യൻതാരം
= നീരജ് ചോപ്ര. 88.13 മീറ്റർ ദൂരത്തേക്ക് ജാവലിനെറിഞ്ഞാണ് നീരജിന്റെ വെള്ളിനേട്ടം. ലോക അത്‌ലറ്റിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജിനുശേഷം ലോകമീറ്റിൽ മെഡൽ നേടുന്ന ആദ്യതാരവും.

? രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തതാര്
= ദ്രൗപദി മുർമു. 6,76,803 ആണ് ലഭിച്ച വോട്ടുമൂല്യം. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 3,80,177 വോട്ടുമൂല്യം ലഭിച്ചു. ഗോത്രവർഗവിഭാഗത്തിൽനിന്ന് രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ദ്രൗപദി മുർമു. രണ്ടാമത്തെ വനിതയും.

? ഇന്ത്യയിൽ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നമെന്ത്
= തമ്പി എന്നുപേരുള്ള കുതിര. ജൂലായ് 28മുതൽ ഓഗസ്റ്റ് 10വരെ ചെന്നൈയ്ക്കടുത്ത മഹാബലിപുരത്താണ് ലോക ചെസ് ഒളിമ്പ്യാഡ് അരങ്ങേറുന്നത്.

? ഈയിടെ രാജിവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി
= മരിയോ ഡ്രാഗി

? 68-ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയേത്
= സൂരറൈ പോട്ര്. ചിത്രത്തിലഭിനയിച്ച സൂര്യ മികച്ച നടനായും അപർണാ ബാലമുരളി മികച്ചനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, മികച്ച പശ്ചാത്തലസംഗീതം എന്നീ അവാർഡുകളും ചിത്രം കരസ്ഥമാക്കി.
? അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്രദൗത്യമേത്
= ആർട്ടെമിസ്-1

? ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് ഏത് ഇന്ത്യൻതാരത്തിന്റെ പേരാണ് നൽകിയത്
= സുനിൽ ഗാവസ്കർ. യൂറോപ്പിലെ ഒരുസ്റ്റേഡിയത്തിന് ഇന്ത്യൻ താരത്തിന്റെ പേരിടുന്നത് ആദ്യമാണ്.

? ഏത് രോഗവ്യാപനത്തെത്തുടർന്നാണ് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
= വാനര വസൂരി

? നിതി ആയോഗിന്റെ 2021-ലെ ഇന്ത്യ ഇന്നോവേഷൻ ഇൻഡെക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം
= കർണാടക. ഇത് മൂന്നാംതവണയാണ് കർണാടക സൂചികയിൽ ഒന്നാമതെത്തുന്നത്.

? ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി അധികാരമേറ്റതാര്
= റനിൽ വിക്രമസിംഗെ

? ഐ.എസ്.ആർ.ഒ.യുടെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് എക്സ്‌പോ നടക്കുന്നതെവിടെ
= ബെംഗളൂരു

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..