കറന്റ് അഫയേഴ്സ്


ലോകത്താദ്യമായി ഉഷ്ണതരംഗങ്ങൾക്ക് പേര് നൽകിയതെവിടെ?
തെക്കൻ സ്‌പെയിനിലെ സെവിയ്യ നഗരത്തിൽ. സോയി എന്നാണ് അവിടെ അനുഭവപ്പെട്ട ഉഷ്ണതരംഗത്തിന് നൽകിയ പേര്.

ബർമിങ്ങാമിൽ നടക്കുന്ന കോമൺവെത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യസ്വർണം നേടിയതാര്?
മീരാഭായ്് ചാനു. വനിതകളുടെ 49 ഭാരോദ്വഹനത്തിലാണ് ചാനുവിന്റെ സ്വർണനേട്ടം.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ 2022-ലെ അപ്‌ഡേറ്റ് പ്രകാരം അടുത്ത സാമ്പത്തികവർഷം (2022-2023) ഇന്ത്യയുടെ വളർച്ചാനിരക്ക് എത്ര ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്?
7.4 ശതമാനം

2024-ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശനിലയം ഒഴിയുമെന്ന് പ്രഖ്യാപിച്ച രാജ്യമേത്?
റഷ്യ. 1998 മുതൽ ഭ്രമണപഥത്തിലുള്ള സ്റ്റേഷന്റെ പ്രവർത്തനങ്ങൾ റഷ്യയും യു.എസും സംയുക്തമായാണ് നോക്കിനടത്തിയിരുന്നത്.

36-ാമത് ദേശീയ ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം?
ഗുജറാത്ത്. ഏഴുവർഷത്തിനു ശേഷമാണ് നാഷണൽ ഗെയിംസ് വീണ്ടും നടക്കുന്നത്. അവസാനം നടന്ന (2015) ഗെയിംസിന്റെ വേദി കേരളമായിരുന്നു.

ഏത് പ്രദേശത്തെയാണ് ‘ഗൺഹിൽ’ എന്ന് പുനർനാമകരണം ചെയ്തത്?
ദ്രാസിലെ പോയന്റ് 5140. 1999-ലെ കാർഗിൽ യുദ്ധം ജയിച്ചതിന്റെ സ്മരണാർഥമാണ് പ്രദേശത്തിന് പുതിയ പേര് നൽകിയത്.

2025-ൽ നടക്കാനിരിക്കുന്ന ഐ.സി.സി. വനിതാ ഏകദിന ലോകകപ്പിന് ആതിഥ്യംവഹിക്കുന്ന രാജ്യം?
ഇന്ത്യ

ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാര്?
ഇന്ദർമിത് ഗിൽ

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്‌ചേഞ്ച് (ഐ.ഐ.ബി.എക്സ്.) ആരംഭിച്ചതെവിടെ ?
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ. ഡോളറിലായിരിക്കും ഇവിടത്തെ ഇടപാടുകൾ.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി യുദ്ധക്കപ്പൽ.
ഐ.എൻ.എസ്. വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..