കോൾ ഇന്ത്യയിൽ 398 മാനേജ്മെന്റ് ട്രെയിനിമഹാരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ (കൊൽക്കത്ത) മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. വിവിധ വിഷയങ്ങളിലായി 398 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻജിനിയറിങ് ഉൾപ്പെടെയുള്ള ബിരുദം, പി.ജി. ഡിഗ്രി, എം.ബി.എ., എം.എസ്.ഡബ്ല്യു., പി.ജി. ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പേഴ്സണൽ ആൻഡ് എച്ച്.ആർ.-56: ബിരുദം, എച്ച്.ആർ./ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേഴ്സണൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ള മാനേജ്മെന്റിൽ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ/പി.ജി. പ്രോഗ്രാം. അല്ലെങ്കിൽ എം.എച്ച്.ആർ.ഒ.എ.ഡി. അല്ലെങ്കിൽ എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. (എച്ച്.ആർ. മേജർ).

എൻവയൺമെന്റ്-68: എൻവയൺമെന്റ് എൻജിനിയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള എൻജിനിയറിങ് ബിരുദവും എൻവയൺമെന്റൽ എൻജിനിയറിങ്ങിൽ നേടിയ പി.ജി. ഡിഗ്രി/ഡിപ്ലോമയും.

മെറ്റീരിയൽസ് മാനേജ്മെന്റ്-115: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ് ഡിഗ്രി, രണ്ടുവർഷത്തെ ഫുൾടൈം എം.ബി.എ./പി.ജി. ഡിപ്ലോമ (മാനേജ്മെന്റ്).

മാർക്കറ്റിങ് ആൻഡ് സെയിൽസ്-16: ബിരുദം, മാർക്കറ്റിങ് (മേജർ) സ്പെഷ്യലൈസേഷനോടെ നേടിയ ദ്വിവത്സര ഫുൾടൈം പി.ജി. ഡിപ്ലോമ/എം.ബി.എ.

കമ്യൂണിറ്റി ഡെവലപ്മെന്റ്-79: കമ്യൂണിറ്റി ഡെവലപ്മെന്റ്/റൂറൽ ഡെവലപ്മെന്റ്/കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രാക്ടീസ്/അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡെവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡെവലപ്മെന്റ്/ഡെവലപ്മെന്റ് മാനേജ്മെന്റ്/ റൂറൽ മാനേജ്മെന്റിൽ ദ്വിവത്സര ഫുൾടൈം പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുൾടൈം എം.എസ്.ഡബ്ല്യു.

ലീഗൽ-54: നിയമത്തിൽ ത്രിവത്സര/ പഞ്ചവത്സരബിരുദം.

പബ്ലിക് റിലേഷൻസ്-6: ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി. ഡിഗ്രി/പി.ജി. ഡിപ്ലോമ.

കമ്പനി സെക്രട്ടറി-4: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐ.സി.എസ്.ഐ.യുടെ അസോസിയേറ്റ്/ഫെലോ മെമ്പർഷിപ്പ്. റെഗുലർ കോഴ്സുകളിലൂടെ നേടിയ യോഗ്യതമാത്രമേ പരിഗണിക്കൂ. ചിലവിഷയങ്ങളിൽ യോഗ്യത 60 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) നേടിയതായിരിക്കണം എന്ന നിബന്ധനയുണ്ട്. വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക. അവസാനവർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും ഇവർ 2022 ഓഗസ്റ്റ് 30-നകം നേടിയ ഫൈനൽ റിസൽട്ട് സമർപ്പിക്കണം.
ശമ്പളംതുടക്കത്തിൽ 50,000 രൂപ പ്രതിമാസം ലഭിക്കും. ഒരുവർഷത്തെ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ 60,000-1,80,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുലക്ഷംരൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.coalindia.in-ൽ ലഭിക്കും. അവസാനതീയതി: ഓഗസ്റ്റ് 7.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..