കറന്റ് അഫയേഴ്സ്


? ഈയിടെ തയ്‌വാൻ സന്ദർശിച്ച യു.എസ്. ജനപ്രതിനിധി സഭ സ്പീക്കർ ആര്
= നാൻസി പെലോസി. ചൈന അവകാശം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തയ്‌വാനിൽ കാൽനൂറ്റാണ്ടിനിടെ സന്ദർശനംനടത്തുന്ന ഏറ്റവും ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.

? ലോകത്തെ ഏറ്റവുംവലിയ 500 കമ്പനികളുടെ ഫോർച്യൂൺ പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ കമ്പനികൾ ഏതെല്ലാം
= ഈയിടെ ഓഹരി വിപണിയിലെത്തിയ പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി., റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ഒ.സി., ഒ.എൻ.ജി.സി., എസ്.ബി.ഐ., ബി.പി.സി.എൽ., ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, രാജേഷ് എക്സ്‌പോർട്‌സ്.? ആദായനികുതി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവുംകൂടുതൽ നികുതി നൽകുന്ന ബോളിവുഡ് താരം
= അക്ഷയ് കുമാർ

? സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ശുപാർശചെയ്തതാരെ
= യു.യു. ലളിത്. ഓഗസ്റ്റ് 26-ന് രമണ വിരമിക്കുന്നതോടെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിത് ചുമതലയേൽക്കും.

? കേരളത്തിലെ ആശുപത്രികൾ, ആദിവാസി ഊരുകൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോർട്ടൽ ഈയിടെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തിരുന്നു. പോർട്ടലിന്റെ പേര്?
= കേരള ജിയോ പോർട്ടൽ. ഐ.ടി. മിഷന്റെ കീഴിൽ കേരള സ്റ്റേറ്റ് സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്‌ട്രക്ചർ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണിത്.

? ചന്ദ്രനിലേക്കുള്ള ദക്ഷിണകൊറിയയുടെ ആദ്യ ഉപഗ്രഹം
= ദനൂരി. യു.എസിലെ ഫ്ലോറിഡയിലുള്ള കേപ്പ് കാനവറിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൻ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്.

? ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര്
= ജഗ്‌ദീപ് ധൻകർ. ആകെ പോൾചെയ്ത 725 വോട്ടുകളിൽ 528 എണ്ണം ധൻകറിന് ലഭിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടാണ് ലഭിച്ചത്.

? ബർമിങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം
= 61 മെഡൽ (22 സ്വർണം, 16 വെള്ളി, 23 വെങ്കലം). 67 സ്വർണം ഉൾപ്പെടെ 178 മെഡലുകൾ നേടിയ ഒാസ്ട്രേലിയയാണ് ഒന്നാമത്.

? നാവികസേനയ്ക്കായി വികസിപ്പിച്ച രാജ്യത്തെ ആദ്യ യാത്രാ ഡ്രോൺ
= വരുണ. പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന വരുണയിൽ ഒരാൾക്ക് സഞ്ചരിക്കാം. സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫൻസ് എൻജിനിയറിങ്ങാണ് നിർമിച്ചത്. 130 കിലോഗ്രാം ഭാരം വഹിച്ച് 25 കിലോമീറ്റർ താണ്ടാനുള്ള ശേഷി ഡ്രോണിനുണ്ട്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..