കരസേനയിൽ 190 എൻജിനിയർ


കരസേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) യിൽ 2023 ഏപ്രിലിൽ ആരംഭിക്കുന്ന 60-ാം ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കും 31-ാം ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും സൈനികോദ്യോഗസ്ഥരുടെ വിധവകൾക്കും അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിധവകൾക്കുള്ള രണ്ട് ഒഴിവുകളിൽ ഒന്ന് എൻജിനിയറിങ് വിഭാഗത്തിലും ഒന്ന് നോൺ ടെക്നിക്കൽ ഒഴിവുമാണ്. നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള എസ്.എസ്.ബി. ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ചൈന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. www.joinindianarmy.nic.in ലെ Officers Entry ലിങ്കിൽ രജിസ്റ്റർചെയ്ത് അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 24.

ബി.എസ്.എഫ്.: 323 എ.എസ്.ഐ./ഹെഡ് കോൺസ്റ്റബിൾ
:കേന്ദ്ര പോലീസ് സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസി. സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18-25 വയസ്സ്.
യോഗ്യത: 12-ാംക്ലാസ് വിജയം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ടൈപ്പിങ് അറിഞ്ഞിരിക്കണം. വിവരങ്ങൾക്ക്‌ rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: സെപ്റ്റംബർ-4.

എൻജിനിയറിങ് ബിരുദക്കാർക്ക് ഫെഡറൽ ബാങ്കിൽ അവസരം
: ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ (ഐ.ടി.) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.ഇ./ ബി.ടെക്., ബി.എസ്‌സി. (ഐ.ടി./കംപ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബി.സി.എ. എന്നിവയിൽ ബിരുദമോ എം.ഇ./എം.ടെക്., എം.എസ്‌സി. (ഐ.ടി./കംപ്യൂട്ടർ സ്പെഷ്യലൈസേഷൻ), എം.സി.എ. എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌ വേർ ഡെവലപ്‌മെന്റ്/നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിവരങ്ങൾക്ക്: www.federalbank.co.in/career അവസാന തീയതി: ഓഗസ്റ്റ്‌-15.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..