പൊതുമേഖലാ ബാങ്കുകളിൽ 6932 പ്രൊബേഷണറി ഓഫീസർ


ഐ.ബി.പി.എസ്. www.ibps.in ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം

യോഗ്യത: ബിരുദം
: പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലെ തിരഞ്ഞെടുപ്പിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒഴിവുകൾ 6932. ബിരുദധാരികൾക്കാണ് അവസരം. 2022 ഒക്ടോബറിലായിരിക്കും ഓൺലൈനായി പ്രിലിമിനറി പരീക്ഷ.

ബാങ്കുകൾ
ബാങ്ക് ഓഫ് ഇന്ത്യ-535, ബാങ്ക് ഓഫ് മഹാരാഷ്ട്ര-500, കനറാ ബാങ്ക്-2500, പഞ്ചാബ് നാഷണൽ ബാങ്ക്-500, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്-253, യൂക്കോ ബാങ്ക്-550, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-2094 എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.



യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം. അല്ലെങ്കിൽ കേന്ദ്രസർക്കാർ തത്തുല്യമായി അംഗീകരിച്ച യോഗ്യത. 2022 ഓഗസ്റ്റ് 22-നകം അന്തിമ ഫലം വന്നവർക്കുമാത്രമേ അപേക്ഷിക്കാനാവൂ.

പ്രായം
2022 ഓഗസ്റ്റ് ഒന്നിന് 20 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം.
ജനനത്തീയതി 02.08.1992-നു മുൻപോ 01.08.2002-നുശേഷമോ ആവരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും വിമുക്തഭടന്മാർക്ക്‌ നിയമാനുസൃതവും വയസ്സിളവുണ്ട്.

പരീക്ഷ
പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും ഓൺലൈൻ ആയിട്ടാകും നടത്തുക. പ്രാഥമിക പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയാകും വിഷയങ്ങൾ. 20 മിനിറ്റ് വീതമായിരിക്കും അനുവദിച്ച സമയം. ആകെ 100 മാർക്ക്. ഇതിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 35 വീതം മാർക്കിനുള്ള ചോദ്യങ്ങളും ഇംഗ്ലീഷ് ഭാഷയിൽനിന്ന് 30 മാർക്കിനുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവ ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
പ്രാഥമിക പരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി നടത്തുന്ന മെയിൻ പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവേർനെസ്, ഇംഗ്ലീഷ് ഭാഷ, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷിലെ ലെറ്റർ റൈറ്റിങ് ആൻഡ് എസേ എന്നീ ഭാഗങ്ങളുണ്ടാകും. മെയിൻ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. 2022 നവംബറിൽ മെയിൻ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..