കറന്റ് അഫയേഴ്സ്


എൻ.ഡി.എ. സഖ്യമുപേക്ഷിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം മഹാസഖ്യത്തിന്റെ പിന്തുണയോടെ ബിഹാറിൽ അധികാരത്തിലേറിയ നേതാവ്?
= നിതീഷ് കുമാർ. ഏറ്റവും കൂടുതൽക്കാലം ബിഹാറിൽ അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാണ് 71-കാരനായ നിതീഷ്. മുഖ്യമന്ത്രിപദത്തിൽ 15 വർഷം പിന്നിട്ടു.
ചെന്നൈയിൽ നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ മെഡൽ നേട്ടം?
= ഇരട്ടവെങ്കലവും രണ്ട് വ്യക്തിഗത ചാമ്പ്യന്മാരുമടക്കം ഏഴു മെഡലുകൾ. ഉസ്‌ബെ കിസ്താനാണ് സ്വർണമെഡൽ.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള പദ്ധതി?
= ഹർ ഘർ തിരംഗ.
രാഷ്ട്രപതിയുടെ സേനാ മെഡലായ കീർത്തിചക്രയ്ക്ക് അർഹരായത്
ആരെല്ലാം?
= കരസേനയിലെ നായ്ക് ദേവേന്ദ്ര പ്രതാപ് സിങ്, ബി.എസ്.എഫ്. സബ് ഇൻസ്പെക്ടർ പാവേതിൻസാത് ഗുവയ്ട്ടെ, കോൺസ്റ്റബിൾ സുധീപ് സർക്കാർ (മരണാനന്തരം).
ഉദാരശക്തി എന്ന് പേരിട്ടിരിക്കുന്ന ഉഭയകക്ഷി വ്യോമാഭ്യാസത്തിന് ആതിഥേയത്വംവഹിച്ച രാജ്യം?
= മലേഷ്യ
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽനിന്ന് പിന്മാറിയ ടീം?
= ബ്രസീൽ.
ഈയിടെ ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവുംവലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്‌കാരം ലഭിച്ച മലയാളി?
= ശശി തരൂർ. തരൂരിന്റെ രചനകളും പ്രസംഗങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം.
വെർച്വൽ സ്പേസ് ടെക് പാർക്കിന്റെ പേര്?
= സ്പാർക്ക്. ഐ.എസ്.ആർ.ഒ. തയാറാക്കിയ വെർച്വൽ സ്പേസ് പാർക്കാണിത്.
സെക്കൻഡ്‌ ജനറേഷൻ എഥനോൾ പ്ലാന്റ് വികസിപ്പിച്ച കമ്പനി?
= ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ഹരിയാണയിലെ പാനിപ്പത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..