കേന്ദ്രസർവീസിൽ ജൂനിയർ എൻജിനിയർ


ശമ്പളസ്കെയിൽ 35,400-1,12,400 രൂപ

കേന്ദ്രസർവീസിലെ ജൂനിയർ എൻജിനിയർ തസ്തികകളിലേക്കുള്ള 2022-ലെ പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ് നടത്തുക.
മന്ത്രാലയങ്ങൾ/വകുപ്പുകൾ/ സ്ഥാപനങ്ങൾ
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, സെൻട്രൽ വാട്ടർ കമ്മിഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), ഫറാക്കാ ബാരേജ് പ്രോജക്ട്, മിലിറ്ററി എൻജിനിയർ സർവീസസ്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, മിനിസ്ട്രി ഓഫ് പോർട്സ്-ഷിപ്പിങ് ആൻഡ് വാട്ടർ വേയ്സ് (ആൻഡമാൻ ആൻഡ് ലക്ഷദ്വീപ് ഹാർബർ വർക്സ്).
യോഗ്യത
സിവിൽ/ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ നേടിയ ഡിഗ്രി/ഡിപ്ലോമ. അല്ലെങ്കിൽ സിവിൽ/ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ബോർഡർ റോഡ്സിലേക്ക് പുരുഷന്മാർക്കുമാത്രമേ അപേക്ഷിക്കാനാവൂ. ഇതിന് ശാരീരിക യോഗ്യതകളും നിഷ്‌കർഷിച്ചിട്ടുണ്ട്.
പ്രായപരിധി: സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ വാട്ടർ കമ്മിഷൻ എന്നിവയിലേക്ക് അപേക്ഷിക്കുന്നതിന് 32-ഉം മറ്റുസ്ഥാപനങ്ങളിലേക്ക്/ വകുപ്പുകളിലേക്ക് അപേക്ഷിക്കുന്നതിന് 30-മാണ് പ്രായപരിധി. 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
പരീക്ഷ
പേപ്പർ-I (കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ), പേപ്പർ-II (വിവരണാത്മകം) എന്നിങ്ങനെ രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. രണ്ടു മണിക്കൂർ വീതമാണ്‌ പരീക്ഷകളുടെ ദൈർഘ്യം.
ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.ssc.nic.in
അവസാന തീയതി: സെപ്റ്റംബർ രണ്ട്‌.

ബോർഡർ റോഡ്സിൽ 246 അവസരം
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജനറൽ സർവീസ് എൻജിനിയർ ഫോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 246 ഒഴിവുണ്ട്. ബാക്ക് ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്. പുരുഷൻമാർക്കാണ് അവസരം.ഒഴിവുകൾ: ഡ്രോട്ട്സ്മാൻ-14, സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ)-7, സൂപ്പർവൈസർ സ്റ്റോഴ്സ്-13, സൂപ്പർവൈസർ സിഫർ-9, ഹിന്ദി ടൈപ്പിസ്റ്റ്-10, ഓപ്പറേറ്റർ (കമ്യൂണിക്കേഷൻ)-35, ഇലക്‌ട്രിഷ്യൻ-30, വെൽഡർ-24, മൾട്ടി സ്‌കിൽഡ് വർക്കർ [ബ്ലാക്ക് സ്മിത്ത്-22, മൾട്ടി സ്‌കിൽഡ് വർക്കർ (കുക്ക്)]-82.ഭിന്നശേഷിക്കാർക്ക് ഇലക്‌ട്രീഷ്യൻ തസ്തികയിൽ മൂന്ന് ഒഴിവും ഡ്രാഫ്‌റ്റ്‌സ്മാൻ, സൂപ്പർവൈസർ സിഫർ, ഓപ്പറേറ്റർ (കമ്യൂണിക്കേഷൻ), വെൽഡർ, എം.എസ്.ഡബ്ല്യു. (ബ്ലാക്ക് സ്മിത്ത്) തസ്തികകളിൽ ഓരോ ഒഴിവും നീക്കിവെച്ചിട്ടുണ്ട്.പ്രായം, യോഗ്യത, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ www.bro.gov.in എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..