കേന്ദ്ര സായുധപോലീസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ


കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധപോലീസ് സേനകളിൽ 3960, ഡൽഹി പോലീസിൽ 340 എന്നിങ്ങനെയാണ് ഒഴിവുകൾ. സായുധപോലീസിലെ 169 ഒഴിവിലും ഡൽഹി പോലീസിൽ 112 ഒഴിവിലും വനിതകൾക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2022 നവംബറിൽ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)-353, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.)-86, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്.)-3112, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.)-191, സശസ്ത്ര സീമാ ബെൽ (എസ്.എസ്.ബി.)-218 എന്നിങ്ങനെയാണ് സായുധപോലീസ് സേനകളിലെ ഒഴിവുകൾ.
വിദ്യാഭ്യാസയോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബാച്ചിലർ ബിരുദം/ തത്തുല്യയോഗ്യത. 30.08.2022-നകം നേടിയതായിരിക്കണം യോഗ്യത. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർഥികൾ ഫിസിക്കൽ എൻഡ്യുറൻസ്, മെഷർമെന്റ് ടെസ്റ്റുകൾക്ക് മുൻപായി
സാധുവായ എൽ.എം.വി. ഡ്രൈവിങ് (മോട്ടോർസൈക്കിൾ ആൻഡ് കാർ) ലൈസൻസ് നേടിയിരിക്കണം.
പ്രായം
01.01.2022-ന് 20-25 വയസ്സ്. (02.01.1997-ന് മുൻപോ 01.01.2022-ന് ശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും സർവീസിന് ആനുപാതികമായി, ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് വിധവകൾക്കും പുനർവിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.
ശാരീരിക യോഗ്യത
ഉയരം: പുരുഷന്മാർക്ക് 170 സെന്റീമീറ്റർ ഉയരവും (എസ്.ടി. വിഭാഗക്കാർക്ക് 165 സെന്റീമീറ്റർ) നെഞ്ചളവ് 80 സെന്റീമീറ്ററും (എസ്.ടി. വിഭാഗക്കാർക്ക് 77 സെന്റീമീറ്റർ) നെഞ്ചളവ് വികാസം 85 സെന്റീമീറ്ററും (എസ്.ടി. വിഭാഗക്കാർക്ക് 82 സെന്റീമീറ്റർ) ഉണ്ടായിരിക്കണം. വനിതകൾക്ക് 157 സെന്റീമീറ്റർ ഉയരമാണ് (എസ്.ടി. വിഭാഗക്കാർക്ക് 154 സെന്റീമീറ്ററാണ്‌ വേണ്ടത്. എല്ലാ വിഭാഗക്കാർക്കും ഉയരത്തിനനുസരിച്ച ശരീരഭാരം വേണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in ൽ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 30 വരെ സമർപ്പിക്കാം.

തിരഞ്ഞെടുപ്പ്
പേപ്പർ-I, പേപ്പർ-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്/ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റ്, മെഡിക്കൽ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്. പേപ്പർ-I പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് ദൈർഘ്യം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയിൽ 50 ചോദ്യങ്ങൾ വീതം ആകെ 200 ചോദ്യങ്ങൾ. ആകെ 200 മാർക്ക്. പേപ്പർ-II പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനായിരിക്കും ഉണ്ടാവുക. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 200 ചോദ്യങ്ങളാണ് (ആകെ 200 മാർക്ക്) ഉണ്ടാവുക. രണ്ട് പേപ്പറുകളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം. രണ്ടുപേപ്പറുകൾക്കും തെറ്റുത്തരത്തിന് ഓരോന്നിനും 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. എൻ.സി.സി.യുടെ എ, ബി, സി സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്കിന് അർഹതയുണ്ട്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..