ലിവർ ആൻഡ് ബൈലറി ഇൻസ്റ്റിറ്റ്യൂട്ടിൽ 373 നഴ്സ്


ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസസ് നഴ്സുമാരുടെ 373 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്സിങ് മാനേജർ-1, നഴ്സ്-53, ജൂനിയർ നഴ്സ്-35, എക്സിക്യുട്ടീവ് നഴ്സ്-143, ജൂനിയർ എക്സിക്യുട്ടീവ് നഴ്സ്-141 എന്നിങ്ങനെയാണ് ഒഴിവുകൾ.
നഴ്സിങ് മാനേജർ: ബി.എസ്‌സി. നഴ്സിങ്. 12 വർഷത്തെ പ്രവൃത്തിപരിചയം വേണം. സീനിയർ നഴ്സ്/തത്തുല്യപദവിയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പരിചയമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 50 വയസ്സ്.
നഴ്സ്: ബി.എസ്‌സി. നഴ്സിങ്ങും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഹെപ്പറ്റോളജി/ലിവർ ക്രിട്ടിക്കൽ കെയർ/ലിവർ ട്രാൻസ്‌പ്ലാന്റേഷനിൽ ബി.എസ്‌സി. നഴ്സിങ്ങും ഇതേ സ്പെഷ്യാലിറ്റിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയും ക്രിട്ടിക്കൽ കെയർ, ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ട്രാൻസ്‌പ്ലാന്റേഷൻ എന്നിവയിലേതെങ്കിലും സ്പെഷ്യലൈസേഷനോടെയുള്ള പത്തുവർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 35 വയസ്സ്.
ജൂനിയർ നഴ്സ്: ബി.എസ്‌സി. നഴ്സിങ്ങും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എം.എസ്‌സി. നഴ്സിങ് (ഹെപ്പറ്റോളജി). ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 33 വയസ്സ്.
എക്സിക്യുട്ടീവ് നഴ്സ്: ബി.എസ്‌സി. നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി: 2022 ഓഗസ്റ്റ് 31-ന് 30 വയസ്സ്.
ജൂനി. എക്സിക്യുട്ടീവ് നഴ്സ്: ബി. എസ്‌സി. നഴ്സിങ്. ഉയർന്ന പ്രായപരിധി: 30 വയസ്സ്.
അപേക്ഷ www.ilbs.in വഴി നൽകണം. അവസാന തീയതി: ഓഗസ്റ്റ് 31. വിവരങ്ങൾക്ക്: www.ilbs.in

43 തസ്തികയിൽ കേരള പി.എസ്.സി. വിജ്ഞാപനം
: 43 തസ്തികയിലായി കേരള പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചു.
www.keralapsc.gov.in വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22. കൂടുതൽ വിവരങ്ങൾക്ക് പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്ത കാണുക.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..