കറന്റ് അഫയേഴ്സ്


? കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപെഡ)യുടെ അവാർഡ് നേടിയ മലയാളി
= എസ്. ഹരിദാസ്. ഇന്ത്യയിൽനിന്ന് ഏറ്റവുമധികം ശീതീകരിച്ച സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തതിനാണ് അവാർഡ്. തിരുവനന്തപുരം സ്വദേശിയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ വേൾഡ് എക്സ്പോർട്ടിന്റെ മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം.

? കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരേ ആദ്യം വാക്സിൻ കണ്ടെത്തിയ രാജ്യം
= യു.കെ. 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ വാക്സിൻ ഉപയോഗിക്കാം.

? ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി 2006-ൽ പാക് സർക്കാർ ആദരിച്ച ഈ ഗായികയുടെ ജനനം ഇന്ത്യയിലായിരുന്നു. പിന്നീടവർ പാകിസ്താനി
ലേക്ക് കുടിയേറി. കഴിഞ്ഞ ദിവസം അന്തരിച്ചു. ആരാണവർ
= നയ്യാര നൂർ. ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ ആരാധകരുള്ള നൂർ 1950-ൽ അസമിലെ ഗുവാഹാട്ടിയിലാണ് ജനിച്ചത്. 1958-ൽ അവരുടെ കുടുംബം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലേക്കു കുടിയേറി.

? ഭൂമിയെ വലംവെക്കുന്ന ലഘുവസ്തുക്കളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണകേന്ദ്രം സ്ഥാപിതമായതെവിടെ
= ഉത്തരാഖണ്ഡിലെ ഗർവാളിൽ. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ബഹിരാകാശ പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ, സൈനിക ഉപഗ്രഹങ്ങൾ എന്നിങ്ങനെ ബഹിരാകാശത്ത് കറങ്ങിനടക്കുന്ന എല്ലാ വസ്തുക്കളെയും നിരീക്ഷിക്കാൻ സൗകര്യമുണ്ടാകും.

? കേരളസംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനത്തിന്റെ പേര്
= കേരള സവാരി

? കേന്ദ്രസർക്കാരിന്റെ ഹർ ഘർ ജൽ പദ്ധതി വിജയകരമായി നടപ്പാക്കിയ ആദ്യസംസ്ഥാനം
= ഗോവ. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവയാണ് ഈ നേട്ടം കരസ്ഥമാക്കിയ കേന്ദ്രഭരണപ്രദേശം.

? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസിന്റെ ഉദ്ഘാടനം നടന്നത് ഏതു നഗരത്തിലാണ്
= പുണെ. പുണെയിലെ സി.എസ്.ഐ. ആർ.-കെ.പി.ഐ.ടി.യാണ് ബസ് വികസിപ്പിച്ചത്.

? യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം
= മനീഷാ കല്യാൺ

? കെനിയയുടെ പുതിയ പ്രസിഡന്റ്
= വില്യം റുതോ. വാശിയേറിയ തിരഞ്ഞെടുപ്പിൽ എതിരാളി റെയ്‌ ല ഒഡിങ്കയെയാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്തതിൽ 50.49 ശതമാനം വോട്ട് വില്യം റുതോയും 48.85 ശതമാനം വോട്ട് റെയ്‌ ല ഒഡിങ്കയും നേടി.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..