ബി.എസ്.എഫിൽ 1312 ഹെഡ് കോൺസ്റ്റബിൾ


ഐ.ടി.ഐ.ക്കാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം, ശമ്പളം: 25,500-81,100 രൂപ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിളിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1312 ഒഴിവാണുള്ളത്. റേഡിയോ ഓപ്പറേറ്റർ-982, റേഡിയോ മെക്കാനിക്-330 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകൾ.
ഐ.ടി.ഐ.ക്കാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം. 75 ശതമാനം ഒഴിവുകളിൽ നേരിട്ടുള്ള നിയമനവും ശേഷിക്കുന്നതിൽ ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിലെ നിയമനവുമായിരിക്കും.

പ്രായപരിധി

2022 സെപ്റ്റംബർ 19-ന് 18 വയസ്സിനും 25 വയസ്സിനും ഇടയിൽ. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

യോഗ്യത
റേഡിയോ ഓപ്പറേറ്റർ:
പത്താംക്ലാസ്/തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്‌േവർ, ജനറൽ ഇലക്‌ട്രോണിക്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയിലൊന്നിൽ അംഗീകൃതസ്ഥാപനത്തിൽനിന്ന് നേടിയ ദ്വിവത്സര ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 60
ശതമാനം മാർക്ക് ലഭിച്ച, റെഗുലർ കോഴ്സിലൂടെ നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം.

റേഡിയോ മെക്കാനിക്: പത്താംക്ലാസ്/തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്‌റ്റ്‌വേർ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്‌ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്‌വേർ, നെറ്റ്‌വർക്ക് ടെക്നീഷ്യൻ, മെക്കാട്രോണിക്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയിലൊന്നിൽ അംഗീകൃതസ്ഥാപനത്തിൽനിന്ന് നേടിയ ദ്വിവത്സര ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലായി ആകെ 60 ശതമാനം മാർക്ക് ലഭിച്ച, റെഗുലർ കോഴ്സിലൂടെ നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. (വിവരങ്ങൾക്ക്: rectt.bsf.gov.in അവസാനതീയതി: സെപ്റ്റംബർ 19)

ശാരീരികയോഗ്യത

പുരുഷന്മാരിലെ എസ്.ടി. വിഭാഗക്കാർക്ക് 162.5 സെന്റീമീറ്റർവരെ ഉയരവും 76-81 സെന്റീമീറ്റർ നെഞ്ചളവും മറ്റുള്ളവർക്ക് 168 സെന്റീമീറ്റർ ഉയരവും 80-85 സെന്റീമീറ്റർ നെഞ്ചളവുമുണ്ടാകണം. വനിതകളിലെ എസ്.ടി. വിഭാഗക്കാർക്ക് 154 സെന്റീമീറ്റർ ഉയരവും മറ്റുള്ളവർക്ക് 157 സെന്റീമീറ്റർ ഉയരവും വേണം. എല്ലാ വിഭാഗക്കാർക്കും ഉയരത്തിനൊത്ത ശരീരഭാരമുണ്ടായിരിക്കണം.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..