കറന്റ് അഫയേഴ്സ്


? യു.കെ.യിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ആയി നിയമിതനായതാര്
= വിക്രം കെ. ദൊരൈസ്വാമി. നിലവിൽ ബംഗ്ലാദേശ് ഹൈക്കമ്മിഷണറായ ഇദ്ദേഹം 1992 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്.

? രാജ്യത്തെ ഏറ്റവുംവലിയ ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ഡിസ്നി-ഹോട്ട്സ്റ്റാറിന്റെ മേധാവിയായി നിയമിതനായ മലയാളി
= സജിത് ശിവാനന്ദൻ. കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായാണ് നിയമനം.

? ലോകത്താദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം
= ജർമനി. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം ആണ് ഹൈഡ്രജൻതീവണ്ടികൾ നിർമിച്ചത്. പ്രാദേശിക കമ്പനിയായ എൽ.എൻ.വി.ജി.ക്കാണ് നടത്തിപ്പ് ചുമതല. 1000 കിലോമീറ്റർ ദൂരപരിധിയുള്ള തീവണ്ടിക്ക് പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്ററാണ്.

? കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ മലയാളി നോവലിസ്റ്റ്
= സേതു. അദ്ദേഹത്തിന്റെ ചേക്കുട്ടി എന്ന കൃതിക്കാണ് പുരസ്കാരം. യുവ സാഹിത്യ പുരസ്കാരത്തിന് മലയാളത്തിൽനിന്ന് അനഘ ജെ. കോലത്തിന്റെ ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരം അർഹമായി.

? അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം
= അന്തിം പംഗൽ. ബൾഗേറിയ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് പംഗൽ സ്വർണം നേടിയത്.

? പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആർ.ഡി.ഒ.) ചെയർമാനായി നിയമിതനായ ശാസ്ത്രജ്ഞൻ
= സമീർ വി. കാമത്ത്

? ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി വിഭാഗത്തിൽ 2022-ലെ പുലിസ്റ്റർ പ്രൈസ് നേടിയ ഫാഹ്‌മിദ ആസിം ഏത് രാജ്യക്കാരിയാണ്
= ബംഗ്ലാദേശ്. യു.എസിലെ ഇൻസൈഡർ ഓൺലൈൻ മാഗസിനിൽ ജോലി ചെയ്യുന്ന ഫാഹ്‌മിത സ്ഥാപനത്തിലെ മൂന്ന് സഹപ്രവർത്തകർക്കൊപ്പമാണ് പുരസ്‌കാരം പങ്കിട്ടത്. ഉയ്ഗുറുകളുടെ മേലുള്ള ചൈനീസ് അടിച്ചമർത്തൽ സംബന്ധിച്ച റിപ്പോർട്ടിനാണ് പുരസ്കാരം.

? ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻതാരം
= നീരജ് ചോപ്ര.

? സരജേവോയിൽ നടന്ന ലോക കാഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം
= ലിന്തോയ് ചനമ്പം. വനിതകളുടെ 57 കിലോഗ്രാം മത്സരത്തിലാണ് മണിപ്പുരിൽനിന്നുള്ള പതിനഞ്ചുകാരി സ്വർണംനേടിയത്.

? സൈക്കിൾ, കാൽനട യാത്രികർക്കായുള്ള അടൽ ബ്രിഡ്ജ് ഒരുങ്ങുന്നത് എവിടെ
= ഗുജറാത്തിലെ അഹമ്മദാബാദിൽ. 300 മീറ്ററാണ് പാലത്തിന്റെ നീളം.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..