ഡി.ആർ.ഡി.ഒ.യിൽ 1901 ടെക്നീഷ്യൻ


യോഗ്യത: ഐ.ടി.ഐ./ഡിപ്ലോമ/സയൻസ് ബിരുദം. സെപ്റ്റംബർ മൂന്നുമുതൽ അപേക്ഷിക്കാം

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ.) സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് (സെപ്റ്റാം) പ്രവേശനപരീക്ഷയ്ക്ക് വിജ്ഞാപനമായി. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിൽ 1075 ഒഴിവുകളും ടെക്നീഷ്യൻ-എ തസ്തികയിൽ 826 ഒഴിവുകളുമാണുള്ളത്. ഐ.ടി.ഐ.ക്കാർക്കും ഡിപ്ലോമക്കാർക്കും സയൻസ് ബിരുദധാരികൾക്കുമാണ് അപേക്ഷിക്കാനാവുക.

സീനിയർ ടെക്നീഷ്യൻ അസിസ്റ്റന്റ്-ബി

യോഗ്യത: സയൻസ് ബിരുദം അല്ലെങ്കിൽ എൻജിനിയറിങ്/ടെക്നോളജി/കംപ്യൂട്ടർ സയൻസ്/അനുബന്ധവിഷയങ്ങളിൽ എ.ഐ. സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. വിഷയങ്ങൾ: ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി എൻജിനിയറിങ്, അഗ്രിക്കൾച്ചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്, എം.എൽ.ടി., ഫോട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്സ്‌റ്റൈൽ, സുവോളജി. ശമ്പളം: 35,400-1,12,400 രൂപ.

ടെക്നീഷ്യൻ-എ

യോഗ്യത: പത്താംക്ലാസ്/തത്തുല്യം അല്ലെങ്കിൽ അംഗീകൃത ഐ.ടി.ഐ./തത്തുല്യം. വിഷയങ്ങൾ: ഓട്ടോമൊബൈൽ, ബുക്ക് ബൈൻഡർ, കാർപ്പെന്റർ, സി.എൻ.സി. ഓപ്പറേറ്റർ, കോപ്പാ, ഡ്രോട്ട്സ്‌മാൻ (മെക്കാനിക്കൽ), ഡി.ടി.പി. ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷീനിസ്റ്റ്, മെക്കാനിക് (ഡീസൽ), മിൽ റൈറ്റ് മെക്കാനിക്, മോട്ടോർ മെക്കാനിക് പെയിന്റർ, ഫോട്ടോഗ്രാഫർ, റെഫ്രിജറേഷൻ ആൻഡ് എ.സി., ഷീറ്റ് മെറ്റൽവർക്കർ, ടർണർ, വെൽഡർ. ശമ്പളം: 19,900-63,200 രൂപ.
പ്രായം: രണ്ടുതസ്തികകളിലും 18-28 വരെയാണ് പ്രായം. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷിവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഗവ. ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

സീനിയർ ടെക്നീഷ്യൻ അസിസ്റ്റന്റ്-ബി തസ്തികയിലേക്ക് രണ്ടുഘട്ടമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) കളിലൂടെയാണ് തിരഞ്ഞെടുപ്പ്. ടെക്നീഷ്യൻ-എ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ട്രേഡ്/സ്‌കിൽ ടെസ്റ്റും ഉണ്ടാവും. പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷ സെപ്റ്റംബർ മൂന്നുമുതൽ 23 വരെ നൽകാം
വിവരങ്ങൾക്ക് www.drdo.gov.in

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..