കറന്റ് അഫയേഴ്സ്


? സോവിയറ്റ് യൂണിയൻ തകർച്ചക്കാലത്തെ പ്രസിഡന്റായിരുന്ന ഈ വ്യക്തി 2022 ഓഗസ്റ്റ് 30-ന് അന്തരിച്ചു. ആരാണദ്ദേഹം
= മിഖായേൽ ഗോർബച്ചേവ്. റഷ്യയുടെ ഭാഗമായ പ്രിവ്‌നൊയ്യിയിൽ 1931-ൽ കർഷക കുടുംബത്തിലായിരുന്നു ഗോർബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകുന്നത്.

? ബ്ലൂംബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ
= ഗൗതം അദാനി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. 13,740 കോടി ഡോളറാണ് ആസ്തി. ടെസ്‌ലയുടെ ഇലോൺ മസ്‌ക്, ആമസോൺ ഉടമ ജെഫ് ബിസോസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

? 2022-ലെ മഗ്‌സസെ പുരസ്കാര ജേതാക്കൾ ആരെല്ലാം
= കംബോഡിയയിൽനിന്നുള്ള മനഃശാസ്ത്രജ്ഞൻ സൊതേറ ഷിം, ജപ്പാനിൽനിന്നുള്ള നേത്രരോഗവിദഗ്ധൻ തദാഷി ഹഠോരി, ഫിലിപ്പീൻസിലെ ശിശുരോഗ വിദഗ്ധ ബെർണാഡെറ്റ് മാഡ്രിഡ്, ഫ്രഞ്ച് സന്നദ്ധപ്രവർത്തകൻ ഗാരി ബെഞ്ചെഗിബ്. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിൽ 1957-ലാണ് മഗ്സസെ അവാർഡ് ഏർപ്പെടുത്തിയത്.

? ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ബി.ആർ. അംബേദ്കറിന്റെ ജീവിതം ആധാരമാക്കി ശശി തരൂർ എം.പി. രചിച്ച പുസ്തകം
= അംബേദ്കർ: എ ലൈഫ്

? അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്
= കല്യാൺ ചൗബേ. ഫെഡറേഷന്റെ 85 വർഷത്തെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ കളിക്കാരനാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരിഞ്ഞെടുപ്പിൽ ബംഗാളിൽനിന്നുള്ള ബി.ജെ.പി. നേതാവുകൂടിയായ ചൗബേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ തോൽപ്പിച്ചു.

? ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതാര്
= ലിസ് ട്രസ്. നിലവിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയാണിവർ. ഇന്ത്യൻവംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക്കിനെയാണ് പരാജയപ്പെടുത്തിയത്.

? നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായതാര്
= ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

? ഡൽഹിയിലെ രാഷ്ട്രപതിഭവൻമുതൽ നാഷണൽ സ്റ്റേഡിയംവരെയുള്ള പാതയായ രാജ്പഥും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെട്ട പ്രദേശത്തിന്റെ പുതിയ പേര്
= കർത്തവ്യപഥ്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..