എഫ്.സി.ഐ.യിൽ 5043 നോൺ എസിക്യുട്ടീവ്


ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ, നോൺ എക്സിക്യുട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ മേഖലകളിലായി 5043 ഒഴിവിലേക്കാണ് വിജ്ഞാപനം (വിജ്ഞാപനനമ്പർ: 01/2022). ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് അവസരം. ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

ഒഴിവുകൾ
കേരളമുൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുണ്ട്. നോർത്ത്-2388, ഈസ്റ്റ്-768, വെസ്റ്റ്-713, നോർത്ത് ഈസ്റ്റ്-185 എന്നിങ്ങനെയാണ് മറ്റു സോണുകളിലെ ഒഴിവുകളുടെ എണ്ണം.
കേരളത്തിലെ ഒഴിവുകളിൽ, ജനറൽ-363, എസ്.സി.-173, എസ്.ടി.-44, ഒ.ബി.സി.-300, ഇ.ഡബ്ല്യു.എസ്.-109 എന്നിങ്ങനെയാണ് സംവരണം. ഭിന്നശേഷിക്കാർക്ക് 37 ഒഴിവും നീക്കിവെച്ചിട്ടുണ്ട്.

തസ്തികയും യോഗ്യതയും
ജൂനിയർ എൻജിനിയർ (സിവിൽ എൻജിനിയറിങ്): സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
ജൂനിയർ എൻജിനിയർ (ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ): ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
സ്റ്റെനോ ഗ്രേഡ്-II: ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്-മിനിറ്റിൽ 40 വാക്ക്, ഷോർട്ട്ഹാൻഡ്-80 വാക്ക് സ്പീഡും.
അസിസ്റ്റന്റ് ഗ്രേഡ്-III (ജനറൽ): ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (അക്കൗണ്ട്സ്): കൊമേഴ്സ് ബിരുദവും കംപ്യൂട്ടറിൽ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (ടെക്നിക്കൽ): ബി.എസ്‌സി. (അഗ്രിക്കൾച്ചർ)/ബി.എസ്‌സി. (ബോട്ടണി/ സുവോളജി/ബയോടെക്നോളജി/ ബയോകെമിസ്ട്രി/മൈക്രോബയോളജി/ഫുഡ് സയൻസ്). അല്ലെങ്കിൽ, ബി.ഇ./ബി.ടെക്. (ഫുഡ് സയൻസ്/ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ ബയോടെക്നോളജി). അപേക്ഷകർക്ക് കംപ്യൂട്ടർ പ്രാവീണ്യവുമുണ്ടായിരിക്കണം.
അസിസ്റ്റന്റ് ഗ്രേഡ്-III (ഡിപ്പോ): ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും.
അസിസ്റ്റന്റ് ഗ്രേഡ്-III (ഹിന്ദി): ഹിന്ദിയിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും (വിശേഷിച്ച് ട്രാൻസലേഷൻ ചെയ്യാനുള്ള ഭാഷാപരിജ്ഞാനം) ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസലേഷനിൽ കുറഞ്ഞത് ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ് നേടിയിരിക്കണം.

ശമ്പളം
ജൂനിയർ എൻജിനിയർ തസ്തികകളിൽ 34,000-1,03,400 രൂപ, സ്റ്റെനോ ഗ്രേഡ്-II തസ്തികയിൽ 30,500-88,100 രൂപ, അസിസ്റ്റന്റ് ഗ്രേഡ്-III തസ്തികകളിൽ 28,200-79,200 രൂപ എന്നിങ്ങനെയാണ് ശമ്പളസ്കെയിൽ.
വിവരങ്ങൾക്ക്: www.fci.gov.in
അവസാനതീയതി: ഒക്ടോബർ അഞ്ച്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..