കോസ്റ്റ് ഗാർഡിൽ നാവിക്/യാന്ത്രിക്


യോഗ്യത: പത്താംക്ലാസ്/പ്ലസ്ടു/ഡിപ്ലോമ , അവസരം പുരുഷന്മാർക്ക്

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിലായി 300 ഒഴിവുണ്ട്. പുരുഷന്മാർക്കാണ് അവസരം.

നാവിക് (ജനറൽ ഡ്യൂട്ടി): 225
യോഗ്യത: പ്ലസ്ടു (10+2) (മാത്‌സ്‌, ഫിസിക്‌സ് വിഷയങ്ങൾ പഠിച്ചിരിക്കണം). അടിസ്ഥാന ശമ്പളം: 21,700 രൂപ.

നാവിക്
(ഡൊമസ്റ്റിക് ബ്രാഞ്ച്): 40
യോഗ്യത: പത്താംക്ലാസ്.
അടിസ്ഥാന ശമ്പളം: 21,700 രൂപ.

യാന്ത്രിക് (മെക്കാനിക്കൽ-16,
ഇലക്‌ട്രോണിക്സ്-9)
യോഗ്യത: പത്താംക്ലാസ് + മൂന്നോ നാലോ വർഷം ദൈർഘ്യമുള്ള ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് ഡിപ്ലോമ. അല്ലെങ്കിൽ പത്താംക്ലാസും പ്ലസ്ടുവും + രണ്ടോ മൂന്നോ വർഷം ദൈർഘ്യമുള്ള ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രോണിക്സ്‌/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് ഡിപ്ലോമ.
അടിസ്ഥാന ശമ്പളം: 29,200 രൂപ.

യാന്ത്രിക് തസ്തികയിലേക്ക് തത്തുല്യ (ഡിപ്ലോമ) യോഗ്യതയായി കണക്കാക്കുന്ന വിഷയങ്ങൾ:
ഇലക്‌ട്രിക്കൽ എൻജിനിയറിങ് (ഡിപ്ലോമ): ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് (പവർ സിസ്റ്റംസ്), ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ , ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ എൻജി. (ഇലക്‌ട്രോണിക്സ് ആൻഡ് പവർ), ഇലക്‌ട്രിക്കൽ എൻജി. (ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ), ഇലക്‌ട്രിക്കൽ പവർ സിസ്റ്റം എൻജി.
മെക്കാനിക്കൽ എൻജിനിയറിങ് (ഡിപ്ലോമ): മറൈൻ എൻജി./മറൈൻ എൻജി. ആൻഡ് സിസ്റ്റംസ്, മെക്കാനിക്കൽ എൻജി., മെക്കാനിക്കൽ എൻജി. (പ്രൊഡക്ഷൻ), മെക്കാനിക്കൽ എൻജി (ഓട്ടോമൊബൈൽ), മെക്കാനിക്കൽ എൻജി. (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്), മെക്കാനിക്കൽ എൻജി. (റിപ്പെയർ ആൻഡ് മെയിന്റനൻസ്), പ്രൊഡക്ഷൻ എൻജി., ഷിപ്പ് ബിൽഡിങ് എൻജി.
ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് (ഡിപ്ലോമ): അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി., ഇലക്‌ട്രോണിക് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി., ഇലക്‌ട്രോണിക്സ് എൻജി., ഇലക്‌ട്രോണിക്സ് (ഫൈബർ ഓപ്റ്റിക്സ്), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി., ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ എൻജി., ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജി.

തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരീക്ഷയിൽ ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 10 പുഷ് അപ്പ് എന്നിവയുണ്ടാകും.
സെപ്റ്റംബർ എട്ടുമുതൽ 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: joinindiancoastguard.cdac.in | www.joinindiancoastguard.gov.in

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..